Flash News

6/recent/ticker-posts

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം

Views

സംസ്ഥാനത്ത് : ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യ,വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കും. ഏഴ് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. തമിഴ്‌നാട്ടിൽ പ്രവേശിച്ച മാൻദൗസ്‌‌ ചുഴലിക്കാറ്റ്‌ ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു.

വടക്കൻ തമിഴ്‌നാടിനും തെക്കൻ കർണാടകയ്ക്കും സമീപം നിലനില്കുന്ന ഈ ചക്രവാതച്ചുഴിയാണ് ഇപ്പോഴുള്ള മഴയ്ക്ക് കാരണം. ചക്രവാതച്ചുഴി അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ അടുത്തദിവസങ്ങളിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കും. കടലിലെ മോശം കാലാവസ്ഥയും കാറ്റും പരിഗണിച്ച് കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി


Post a Comment

0 Comments