Flash News

6/recent/ticker-posts

കളിക്കാരുടെെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി'; ലോകകപ്പ് സെമിഫൈനലിനും ഫൈനലിനും ഉപയോഗിക്കുക പുതിയ പന്ത്

Views

ഖത്തർ : ലോകകപ്പിലെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിക്കുക പുതിയ പന്ത്. അൽ ഹിൽമ് എന്നാണ് പുതിയ പന്തിൻറെ പേര്. സ്വപ്നം എന്നാണ് അർത്ഥം. കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി പുതിയ പന്തിലുമുണ്ട്.വിശ്വ കിരീടമെന്ന സ്വപ്നത്തിലേക്ക് 4 ടീമുകൾ 2 ജയമകലെ നിൽക്കുമ്പോൾ, അൽ ഹിൽമ് , അഥവാ ദി ഡ്രീം എന്ന പേരുള്ള പുതിയ പന്താണ് അവതരിപ്പിച്ചതാണ് ശ്രദ്ധേയം. അഡിഡാസ് തന്നെയാണ് പന്ത് രൂപകൽപന ചെയ്ത് നിർമിച്ചത്.

ക്വാർട്ടർ ഫൈനൽ വരെ രിഹ്‍ല എന്ന പന്തായിരുന്നു ഉപയോഗിച്ചിരുന്നത്. രിഹ്‍ല എന്നാൽ യാത്ര, പ്രയാണം എന്നാണ് അർത്ഥം. 2010ന് ശേഷമുള്ള കണക്കുകൾ നോക്കുമ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കുറഞ്ഞ ഗോൾ വന്ന ലോകകപ്പാണ് ഖത്തറിലേത്. 48 മത്സരങ്ങളിൽ നിന്ന് ബ്രസീലിൽ 136 ഗോളുകൾ വന്നപ്പോൾ റഷ്യയിൽ 122 ഗോളായി അത് കുറഞ്ഞു.

അതേസമയം, ഖത്തർ ലോകകപ്പ് സെമിഫൈനലിൽ ചൊവ്വാഴ്ച രാത്രി 12.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ അർജൻറീന ക്രൊയേഷ്യയെ നേരിടും. ബുധനാഴ്ച രാത്രി നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ജേതാക്കളായ ഫ്രാൻസ് മൊറോക്കോയെ നേരിടും



Post a Comment

0 Comments