Flash News

6/recent/ticker-posts

അസൂയ തോന്നുന്നു ഇങ്ങനെ ഒരു മകനെ വളർത്തി വലുതാക്കിയ ആ അച്ഛനമ്മമാരോട്!

Views
ഖത്തർ: പറഞ്ഞത് നെയ്മറെ പറ്റി അല്ല. ക്രൊയേഷ്യയുടെ ജഴ്സി അണിഞ്ഞ ആ കുഞ്ഞു കുട്ടിയെ പറ്റി ആണ്. ക്രൊയേഷ്യൻ നാലാം നമ്പർ കളിക്കാരൻ പെരിഷിറ്റ്സ്ച് ന്റെ മകൻ ലിയോ ആയിരുന്നു അത്. 

അവൻ ബ്രസിൽ ആരാധകനല്ല. പകരം ബ്രസീലിനെ തോൽപിച്ച ക്രൊയേഷ്യ എന്ന രാജ്യക്കാരൻ ആണ്. ആ ടീമിൽ അവന്‍റെ അച്ഛനുമുണ്ട്. അവനു ചുറ്റും അവന്‍റെ രാജ്യക്കാർ ആനന്ദനൃത്തം ചവിട്ടുകയാണ്. അവർ അതികായരായ ബ്രസീലിനെ ആണ് തോല്പിച്ചത്! 

ലോകത്തിന്റെ കണ്ണുകൾ മുഴുവൻ അവരിലേക്കാനാണ്. അവിടെ തോൽക്കപെട്ടവന്റെ കണ്ണീരിനു വിലയില്ല. 

എന്നിട്ടും അവന്‍റെ കണ്ണുകൾ പതിഞ്ഞത് പൊട്ടിക്കരയുന്ന നെയ്മറിലാണ്. അവൻ ആശ്വസിപ്പിക്കാൻ എത്തിയത് സ്വന്തം എതിരാളികളെ ആണ്. 

ഇതാണ് മനുഷ്വത്വം!

ഇതാണ് സ്പോർട്സ്!

ഇതാണ് യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ്!

കുഞ്ഞേ, നീ നാളെ ആരായി തീരുമെന്ന് എനിക്കറിയില്ല. 

പക്ഷെ നീ എന്നും നല്ലൊരു മനുഷ്യൻ ആയിരിക്കും. 

തീർച്ച!
Courtesy: Dr soumya 



Post a Comment

0 Comments