Flash News

6/recent/ticker-posts

ബ്രസീല്‍ ആറാം ലോകകപ്പ് നേടുന്നത് കാണാൻ പെലെ ഉണ്ടാകുമെന്ന് കൊച്ചുമകന്‍ ആര്‍തര്‍ അരാന്‍റസ് നാസിമെന്‍റോ.

Views

ബ്രസീല്‍ ആറാം ലോകകപ്പ് നേടുന്നത് കാണാൻ പെലെ ഉണ്ടാകുമെന്ന് കൊച്ചുമകന്‍ ആര്‍തര്‍ അരാന്‍റസ് നാസിമെന്‍റോ.!!!



ബ്രസീലിയൻ ഇതിഹാസം പെലെ പാലിയേറ്റിവ് കെയർ പരിചരണത്തിലെന്ന വാർത്തകൾ തള്ളി മകൾ ഫ്ലാവിയ നാസിമെന്റോ. വൻകുടലിലെ അർബുദത്തിന് പൂർണ ശമനമില്ലാത്തതിനാൽ മരുന്നുകൾ ക്രമീകരിച്ച് വരികയാണ്. ശ്വാസകോശ സംബന്ധമായ അണുബാധക്കാണ് ഇപ്പോൾ ചികിത്സ. സുഖം പ്രാപിച്ചാൽ വീട്ടിലേക്ക് മടങ്ങുമെന്നും ഫ്ലാവിയ പറഞ്ഞു.

ആരോഗ്യം വീണ്ടെടുക്കുകയാണെന്നും ലോകമെമ്പാടുമുള്ളവരുടെ സ്നേഹ സന്ദേശങ്ങൾക്ക് നന്ദിയുണ്ടെന്നും പെലെ ഇന്നലെ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു. ബ്രസീല്‍ ആറാം ലോകകപ്പ് നേടുന്നത് അദ്ദേഹം കാണുമെന്ന് കൊച്ചുമകന്‍ ആര്‍തര്‍ അരാന്‍റസ് നാസിമെന്‍റോയും  പ്രതികരിച്ചിരുന്നു. ആളുകള്‍ പെലെക്ക് നിത്യശാന്തി നേരുന്നത് കണ്ടുവെന്നും എന്നാല്‍ അതൊരു ദിവസം സംഭവിക്കുമെങ്കിലും ഇപ്പോഴല്ലെന്നും ആര്‍തര്‍ വ്യക്തമാക്കി.





Post a Comment

0 Comments