Flash News

6/recent/ticker-posts

ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം ലഗ്ഗേജില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമം; സ്വർണം കൊണ്ടുവന്ന യുവതിയും തട്ടിയെടുക്കാനെത്തിയ രണ്ടുപേരും പിടിയിൽ

Views
കരിപ്പൂരിൽ : സ്വർണ്ണവുമായി വീണ്ടും യുവതി പിടിയിൽ. സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീന (30), ആണ് പിടിയിലായത് . ലഗ്ഗേജില്‍ ഒളിപ്പിച്ചാണ് 146 ഗ്രാം സ്വര്‍ണ്ണം കടത്തിയത്. എട്ട് ലക്ഷം രൂപ വിലവരുന്ന സ്വർണവുമായിട്ടാണ് ഡീന ദുബായിൽ നിന്ന് എത്തിയത്. വയനാട് സ്വദേശിയായ സുബൈര്‍ എന്നയാള്‍ക്ക് വേണ്ടിയാണ് ഇവർ സ്വര്‍ണ്ണം കടത്തികൊണ്ടുവന്നത്.എന്നാല്‍ വയനാട് സ്വദേശിക്ക് സ്വര്‍ണം നല്‍കാതെ മറ്റൊരു സംഘത്തോടൊപ്പം ചേര്‍ന്ന് മറിച്ചുവില്‍ക്കാന്‍ ഇവര്‍ നീക്കം നടത്തി.ഇത്തരത്തിൽ സ്വർണം തട്ടിയെടുക്കാനായി എത്തിയ രണ്ട് പേരും ഡീനയ്ക്കൊപ്പം പിടിയിലായി. കോഴികോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴികോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരാണ് അറസ്റ്റിലായത്. മുമ്പും സ്വര്‍ണ്ണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വര്‍ണ്ണം തട്ടുന്ന സംഘവുമായി ഒത്ത് ചേര്‍ന്ന് കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു പദ്ധതിയിട്ടത്.ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന നടത്തിയത്. ഒരേസമയം കസ്റ്റംസിനെ വെട്ടിച്ചും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ സംഘത്തെ കബളിപ്പിച്ചും കവര്‍ച്ചാ സംഘത്തോടൊപ്പം കാറില്‍ കയറി അതിവേഗം എയര്‍പോര്‍ട്ടിന് പുറത്തേക്ക് പോയ ഡീനയുടെ വാഹനത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രണ്ടു പേര്‍ക്ക് കൂടി സംഭവത്തില്‍ പങ്കുണ്ട് എന്നാണ് വിവരം. ഇവരെ വൈകാതെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.



Post a Comment

0 Comments