Flash News

6/recent/ticker-posts

തൃശൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം ; ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം..

Views തൃശ്ശൂർ :എറവിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. കാർ യാത്രക്കാരായ എൽത്തുരുത്ത് സ്വദേശികളാണ് മരിച്ചവർ. നാല് പേരും കുടുംബത്തിലെ അംഗങ്ങളാണ്. ഇന്ന് ഉച്ചക്ക് 12:45 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്.

അതേ സമയം കുന്നംകുളം

സംസ്ഥാനപാതയിലെ ചൂണ്ടലിൽ വെച്ച് ഇന്ന് പുലർച്ചെ രണ്ടു മണിയോടെ 'മാധവി ട്രാവൽസിന്റെ' ടൂറിസ്റ്റ് ബസ്സ് നിയന്ത്രണംവിട്ട് എതിർദിശയിൽ വന്നിരുന്ന 'ചമയം ഇവന്റ് ടീമിന്റെ ലോറിയിലേക്ക് ഇടിച്ചു കയറി അപകടമുണ്ടായി.

അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ ലോറി ഡ്രൈവർ ജിജിൻ, ബസ്സ് യാത്രക്കാരനായ കൊല്ലം സ്വദേശി പ്രവീൺ എന്നിവരെ 108 ആംബുലൻസ് പ്രവർത്തകർ കുന്ദംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുന്ദംകുളം അഗ്നിരക്ഷാ സേനയും പോലീസും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.


Post a Comment

0 Comments