Flash News

6/recent/ticker-posts

വെടിക്കെട്ടിന്റെ പൂരമൊരുക്കി ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ ഇന്ന് മുതൽ

Views

ദുബായ് : 46 നാൾ നീളുന്ന ഷോപ്പിങ് പൂരത്തിന് ഇന്ന് തുടക്കം . ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ 28 -ാം എഡിഷനിൽ ഷോപ്പിങ്ങിനൊപ്പം ദൃശ്യ - ശ്രവ്യ വിരുന്നും സമ്മാനങ്ങൾ നേടാനുള്ള അവസരവും കാത്തിരിക്കുന്നു . ഇന്ന് മുതൽ ജെബിആർ ദ് ബീച്ചിൽ ഡ്രോൺ ഷോ തുടങ്ങും . രാത്രി 7 നും 10 നും നടക്കുന്ന ഡ്രോൺ ഷോയിൽ ദുബായുടെ പ്രതീകങ്ങളെല്ലാം ആകാശത്ത് തെളിയും . ദ് ബീച്ചിൽ രാജ്യാന്തര ഷോപ്പിങ് ബ്രാൻഡുകളുടെ ഔറ്റുകളും തുറക്കുന്നുണ്ട് . ബീച്ച് റസ്റ്ററന്റുകളിൽ കടൽ കാഴ്ചകൾ കണ്ട് ഭക്ഷണം ആസ്വദിക്കാനുള്ള സൗകര്യങ്ങളും ഒരുങ്ങി . എക്സ്പോ സിറ്റി അൽവാസൽ പ്ലാസയിൽ മഞ്ഞുകൂടാരങ്ങൾ ഉയർന്നു കഴിഞ്ഞു .
ഇവിടെ കുട്ടികൾക്ക് സാന്താക്ലോസിനെ കാണാം . എക്സ്പോ സിറ്റി പെറ്റ് ഫ്രണ്ട്ലി ആയതിനാൽ വളർത്തു നായ്ക്കളുമായി എത്താം . ജെബിആർ ബീച്ചിൽ കാത്തിരിക്കുന്നത് ദിവസങ്ങൾ നീളുന്ന വെടിക്കെട്ടിനാണ് . ഇന്ന് രാത്രി 9 വരെ ഉദ്ഘാടന വെടിക്കെട്ട് . പിന്നീട് 25 വരെ ദിവസവും രാത്രി 8.30 ന് വെടിക്കെട്ട് . പുതുവർഷ രാവിലും പിന്നീട് ജനുവരി 9 മുതൽ 15 വരെയും വെടിക്കെട്ട് ആസ്വദിക്കാം . എല്ലാ വ്യാപാര കേന്ദ്രങ്ങളും ഷോപ്പിങ് ഫെസ്റ്റിവൽ ഓഫറുകൾ ഇന്ന് തുടങ്ങും . വിലക്കുറവും സമ്മാനങ്ങളുമാണ് മേളയുടെ പ്രത്യേകത .




Post a Comment

0 Comments