Flash News

6/recent/ticker-posts

മലപ്പുറം മൈലപ്പുറത്തെ ഹമ്പ് പൊളിച്ചു മാറ്റുന്നു

Views
 മലപ്പുറം: മലപ്പുറം നഗരസഭയിലെ മൈലപ്പുറം ജംഗ്ഷനിൽ അപകടകരമായ രീതിയിലുള്ള ഇരു സൈഡുകളിലെയും ഹമ്പുകൾ പൊളിച്ചു മാറ്റാൻ ഇന്ന് ചേർന്ന മലപ്പുറം നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ ധാരണയായതിനെ തുടർന്ന് ജെസിബി ഉപയോഗിച്ച് പൊളിച്ചു മാറ്റുകയായി. അശാസ്ത്രീയമായ രീതിയിൽ നിർമ്മിച്ച ഹമ്പ് കാരണം ഈ അടുത്തകാലത്തായി ഹമ്പില്‍ തട്ടിത്തെറിച്ച് വീണ് രണ്ട് യുവാക്കൾ മരണപ്പെട്ടിരുന്നു. പൊളിച്ചുമാറ്റുന്ന ഹമ്പിന് പകരം പി.ഡബ്ല്യു.ഡി നിർദ്ദേശപ്രകാരമുള്ള ചെറിയ രീതിയിലുള്ള ഹമ്പ് സ്ഥാപിക്കുകയും, റംബിൾ സ്റ്റെപ്പുകളും, ഇരുഭാഗങ്ങളിലും സൂചന ബോർഡുകളും രണ്ടാഴ്ചക്കകം സ്ഥാപിക്കുവാനും തീരുമാനിച്ചു.



നഗരസഭാ ചെയർമാൻ മുജീബ് കാടേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ കൗൺസിലർമാരായ മഹ്മൂദ് കോതേങ്ങൽ, സി. എച്ച്.നൗഷാദ്, സി. സുരേഷ് മാസ്റ്റർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ,വില്ലേജ് ഓഫീസർ തുടങ്ങിയ ഉദ്യോഗസ്ഥരുമാണ് യോഗത്തിൽ പങ്കെടുത്തത്.


Post a Comment

0 Comments