Flash News

6/recent/ticker-posts

സംഘ്പരിവാര്‍ നേതാക്കളെ ക്ഷണിച്ച മുജാഹിദുകളുടെ നടപടിയില്‍ സമ്മേളന വേദിയില്‍ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്.

Views
കോഴിക്കോട് : നടക്കുന്ന പത്താമത് മുജാഹിദ് സംസ്ഥാനസമ്മേളനത്തില്‍ നേതാക്കളെ രൂക്ഷമായി വിമർശിച്ച് 
ജോൺ ബ്രിട്ടാസ് എം പി. 
ബിജെപി, സംഘപരിവാർ നേതാക്കളെ സമ്മേളനത്തിലേക്ക് ക്ഷണിച്ചതിനെതിരെയാണ് ബ്രിട്ടാസ് ആഞ്ഞടിച്ചത്. 

ആര്‍.എസ്.എസുമായുള്ള സംവാദത്തില്‍ അവരുടെ തനതായ സംസ്‌കാരത്തെ മാറ്റിയെടുക്കാന്‍ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.  

രാജ്യത്ത് ന്യൂനപക്ഷങ്ങളെ തിരസ്‌ക്കരിക്കുന്ന നിലപാടാണ് ബി.ജെ.പി സ്വീകരിക്കുന്നത്. 20 കോടി വരുന്ന മുസ്ലീം ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഒരു കേന്ദ്രമന്ത്രിപോലും ഇല്ലെന്നും ബി.ജെ.പി സമഗ്രാധിപത്യം നേടിയ ഗുജറാത്തില്‍ ഒരു എം.എല്‍.എ മാത്രമാണ് മുസ്ലീം ന്യൂനപക്ഷത്തില്‍ നിന്ന് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാബറി മസ്ജിദിന്റെ തകര്‍ച്ചയില്‍ കേരളത്തിലെ മാധ്യമങ്ങള്‍ തര്‍ക്കമന്ദിരം തകര്‍ത്തു എന്ന രീതിയിലാണ് വാര്‍ത്ത നല്‍കിയത്. അതിന്റെ ബാക്കിപത്രമായി ഇന്ന് രാജ്യത്ത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഇല്ലാതായി. ഒരു രാജ്യം അര്‍ത്ഥവത്തായ ജനാധിപത്യ രീതിയിലാണെന്ന് തീരുമാനിക്കുന്നത് ആ രാജ്യത്തിലെ മാധ്യമ സ്വാതന്ത്രം എത്രത്തോളം ഉണ്ടെന്ന് വിലയിരുത്തിക്കൊണ്ടാണ്.

ആര്‍എസ്എസ് നേതൃത്വം മുസ്ലീം മതപുരോഹിതന്‍മാരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും യാതൊരു മാറ്റവും ആര്‍എസ്എസിന്റെ നിലപാടില്‍ ഉണ്ടാകില്ല. മുസ്‌ലീം ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളാന്‍ ആര്‍.എസ്.എസിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

0 Comments