Flash News

6/recent/ticker-posts

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിൽ വ്യക്തികൾക്ക് മേൽ ചുമത്തിയ പതിനായിരം റിയാൽ അടക്കണം: സൗദി ആഭ്യന്തരമന്ത്രാലം

Views


റിയാദ്: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ വ്യക്തികൾക്ക് മേൽ ഈടാക്കിയ പതിനായിരം റിയാൽ പിഴകൾ 15 ദിവസത്തിനകം അടക്കണമെന്ന് സൗദി ആഭ്യന്തരമന്ത്രാലത്തിന്റെ മുന്നറിയിപ്പ്. 2020, 2021 വർഷങ്ങളിൽ രേഖപ്പെടുത്തി മൊബൈലുകളിൽ സന്ദേശമെത്തിയ പിഴകൾക്കാണിപ്പോൾ പുതിയ മുന്നറിയപ്പെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച മുന്നറിയിപ്പ് പലർക്കും അവരുടെ മൊബൈലുകളിൽ സന്ദേശമായെത്തിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ ഇത്തരം സന്ദേശം പലർക്കും മൊബൈലുകളിൽ എത്തിക്കഴിഞ്ഞു. ഫൈനൽ വാർണിംഗ് ആണെന്നും ഇന്നു മുതൽ 15 ദിവസത്തിനകം നിശ്ചിത ബിൽ നമ്പർ വഴി പതിനായിരം റിയാൽ അടക്കണമെന്നുമാണ് സന്ദേശം.

കോവിഡ് സമയത്ത് മാസ്ക് ധരിക്കാതിരിക്കൽ, പെർമിറ്റില്ലാതെ പുറത്തിറങ്ങൽ തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് അന്ന് പിഴയിട്ടിരുന്നത്. എന്നാൽ പിഴ സംബന്ധിച്ച് സന്ദേശം അന്ന് തന്നെ വന്നിരുന്നുവെങ്കിലും ഇഖാമ പുതുക്കുന്നതിനോ റീ എൻട്രി, ഫൈനൽ എക്സിറ്റിൽ പോകുന്നതിനോ

തടസ്സമുണ്ടായിരുന്നില്ല. അത് കാരണം പലരും പിഴ അടച്ചിട്ടുമില്ല. എന്നാൽ അന്തിമ മുന്നറിയിപ്പെത്തിയ സ്ഥിതിയിൽ അടക്കാത്തവരുടെ

പേരിലുണ്ടായേക്കാവുന്ന നടപടികൾ എന്തെന്ന് വ്യക്തമല്ല. ഇവരിൽ പലരും നേരത്തെ അപ്പീൽ നൽകിയിരുന്നുവെങ്കിലും പിഴ ഒഴിവായിരുന്നില്ല. അതേസമയം പിഴ പിൻവലിച്ച് മാപ്പ് നൽകണമെന്ന് സാമൂഹിക മാധ്യമങ്ങൾ വഴി പലരും ബന്ധപ്പെട്ടവരോട് ആവശ്യമുന്നയിക്കുന്നുണ്ട്.


Post a Comment

0 Comments