Flash News

6/recent/ticker-posts

ഏവിയേഷൻ മന്ത്രാലയം അറിയിച്ചാലുടൻ ഭൂമി കൈമാറും; ആവശ്യമായ ഭൂമി കൈമാറാൻ സംസ്ഥാനം തയ്യാറത്രേ.

Views
കോഴിക്കോട് : കോഴിക്കോട് വിമാനത്താവളത്തിൻ്റെ റൺവെ വികസനത്തിന് 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ ആവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനായി വേണ്ട 73 കോടി രൂപ മുടക്കാൻ സംസ്ഥാനം തയ്യാറാണ്. 
റൺവെ വികസനത്തിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിർവഹിക്കാൻ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് നിർദ്ദേശം നൽകേണ്ടതുണ്ട്. എയർപോർട്ട് പരിധിയിലെ നിർമ്മാണ പ്രവൃത്തികൾക്കുള്ള പൂർണ അധികാരം എയർപോർട്ട് അതോറിറ്റിക്കാണ്. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് ഇടപെടാൻ പരിമിതികളുണ്ട്. റൺവെ വികസനം നടപ്പാക്കാനുള്ള പ്രവൃത്തികൾ നിർവഹിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. മന്ത്രാലയം ഇതിനു തയ്യാറാണെന്ന് അറിയിച്ചാലുടൻ ഭൂമി കൈമാറി നൽകും. റൺവെ വികസനത്തിന് ആവശ്യമായ ഭൂമി കൈമാറാൻ സംസ്ഥാനം തയ്യാറാണ്.


Post a Comment

0 Comments