Flash News

6/recent/ticker-posts

ഈ വർഷത്തെ ഹജ് അപേക്ഷ ജനുവരി ഒന്നു മുതൽ

Views
കണ്ണൂർ: ഈ വർഷത്തെ ഹജ് അപേക്ഷ ജനുവരി ഒന്നു മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടി പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹജ് കമ്മിറ്റി ഓഫ് ഇന്ത്യ എന്ന വെബ് സൈറ്റ് വഴിയും ആപ്പ് വഴിയും പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ വർഷം ഇന്ത്യയിൽ നിന്നും രണ്ട് ലക്ഷത്തോളം തീർഥാടകർക്ക് പരിശുദ്ധ ഹജ് കർമം നിർവഹിക്കാനുള്ള അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ൽ നാല് ലക്ഷത്തോളം അപേക്ഷകർ ഉണ്ടായിരുന്നു.
കോവിഡ് കാരണം കഴിഞ്ഞ വർഷം ഹജ് യാത്രക്കാരുടെ എണ്ണം കുറവായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
2022 ൽ ഗവൺമെന്റ് ക്വാട്ടയിൽ 57,635 പേരെ ഹജിനയക്കാൻ സാധിച്ചു. ഒരു ഹാജിക്ക് 3,80,000 രൂപയാണ് ചെലവ് വന്നത്. 2023ൽ ഹജ് ക്വാട്ട രണ്ട് ലക്ഷത്തോളം ആവുമെന്ന് പ്രതീക്ഷിക്കുന്നത്. സ്വകാര്യ മേഖലയെ അപേക്ഷിച്ച് തീർഥാടകർക്ക് വലിയ ആശ്വാസമേകാൻ സാധിച്ചിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്നതു മുതൽ തീർഥാടനം പൂർത്തിയാക്കുന്നതു വരെ ഹെടെക് സൗകര്യങ്ങൾ നൽകി പരിശുദ്ധ ഹജ് കർമം കുറ്റമറ്റതായി സംഘടിപ്പിക്കാൻ സാധിച്ചുവെന്നാണ് വിശ്വാസം അബ്ദുള്ള കുട്ടി പറഞ്ഞു. 


Post a Comment

0 Comments