Flash News

6/recent/ticker-posts

അയൽ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റിന് വൻ ഡിമാൻഡ്

Views

ദുബൈ : കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന രാജ്യം വിടാതെ വിസിറ്റ് വിസ പുതുക്കാനാകില്ലെന്ന പുതിയ നിയമം , അയൽ രാജ്യങ്ങളിലേക്കുള്ള യാത്രാ ആവശ്യകത വർധിപ്പിച്ചു . ഒമാനിലേക്കും മറ്റ് രാജ്യങ്ങളിലേക്കുമുള്ള ടിക്കറ്റ് ലഭിക്കാൻ സന്ദർശകർ ആളുകൾ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് . ബസ് മാർഗം ഒമാനിലേക്ക് ഉൾപ്പെടെയുള്ള ചെലവ് കുറഞ്ഞ യാത്രാ വഴികൾ തിരഞ്ഞെടുക്കാനാണ് ആളുകൾ ശ്രമിക്കുന്നത് . പുതിയ നിയമങ്ങൾ സംബന്ധമായ വിവരങ്ങൾ ലഭ്യമായതിന് ശേഷം യു എ ഇയിൽ നിന്നുള്ള വിമാനങ്ങളിൽ കൂടുതൽ സീറ്റുകൾ ചേർത്തിട്ടുണ്ടെന്ന് ട്രാവൽ ഏജന്റുമാർ പറഞ്ഞു . ആളുകൾക്ക് യാത്ര ചെയ്യാൻ മതിയായ സൗകര്യം ഉറപ്പാക്കാൻ വിമാന കമ്പനികൾ ശ്രമിക്കുന്നുണ്ട് .



Post a Comment

0 Comments