Flash News

6/recent/ticker-posts

വൈലത്തൂരിൽ മോഷണം, നാല്പതിനായിരം രൂപയോളം മോഷണം പോയി

Views


വൈലത്തൂർ : വൈലത്തൂർ പെട്രോൾ പമ്പിനു സമീപം വാവുത്താനകത്ത് സുലൈമാന്റെ വീട്ടിലാണ് ഇന്നലെ
വൈകിട്ട് 6നും 10നും ഇടയിൽ മോഷണം നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്താണ്
വീടിന്റെ മുകളിലെ വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്തു കയറിയത് .
വീട്ടിലെ അലമാര തകർക്കുകയും സാധനങ്ങൾ വാരി വലിച്ചിട്ട നിലയിലുമാണ്.
രാത്രി 9 മണിയോടെ വീട്ടിൽ ആളുകൾ വന്ന സമയത്താണ് മോഷണം നടന്നത് ശ്രദ്ധയിൽപെടുന്നത്.
കൽപകഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വൈലത്തൂർ പ്രദേശത്തു  മോഷ്ടാക്കളുടെ ശല്യം വർധിക്കുന്നത് ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.



Post a Comment

0 Comments