Flash News

6/recent/ticker-posts

സർക്കാർ മലബാറിന്റെ രണ്ടാനമ്മയാണോ ...?!"നഷ്ടത്തിലോടുന്ന കൊച്ചി മെട്രോയെ തലയിലേറ്റുമ്പോൾ പാവം കരിപ്പൂരിന്റെ കയ്യെങ്കിലും പിടിച്ചൂടേ...''

Views
കരിപ്പൂർ: കാലിക്കറ്റ് എയർപ്പോർട്ട് നിലനിൽപ്പ് ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഡിസംബർ 30 നുള്ളിൽ സ്ഥലം ഏറ്റെടുക്കാനുള്ള സൂചനയെങ്കിലും സംസ്ഥാന സർക്കാർ ഇറക്കിയില്ലെങ്കിൽ കൊച്ചി-കണ്ണൂർ ലോബി ആഗ്രഹിച്ച പോലെ തന്നെ റൺവേ കട്ട്‌ ചെയ്യേണ്ടതായി വരും. വിശാലമായതക്ക് അന്ത്യമാകുന്നതോടെ വലിയ വിമാനങ്ങൾ  എന്നേക്കുമായി കരിപ്പൂരിൽ ചിറകരിയപ്പെടും.  പതുക്കെ പതുക്കെ ചെറു വിമാനങ്ങളും ഈ മണ്ണിൽ നിന്നകലും ....!

നമ്മൾ വോട്ട് ചെയ്ത് അധികാരക്കസേര നൽകിയെങ്കിൽ, അതേ അധികാരികൾ നമുക്കു കൂടി ആനുകൂല്യം ചൊരിയുന്നവരാകേണ്ടേ....?!
ഇവിടെ സർക്കാറിന്റെ കനിവ് മലബാറിലേക്ക് ഉയരുന്നില്ല. ഒരർത്ഥത്തിൽ ചിന്തിച്ചാൽ സർക്കാർ മലബാറിന്റെ രണ്ടാനമ്മയാണോ ...?!
"നഷ്ടത്തിലോടുന്ന കൊച്ചി മെട്രോയെ തലയിലേറ്റുമ്പോൾ കനിവ് കാത്ത് കഴിയുന്ന കരിപ്പൂരിന്റെ കയ്യെങ്കിലും പിടിച്ചൂടേ...?!''

കരിപ്പൂർ വിമാനത്താവളത്തിന് സ്ഥലമേറ്റെടുക്കാൻ പണം അനുവദിക്കുന്നത് സർക്കാരിന് വലിയ ബാധ്യതയാകുമത്രേ ....
മഞ്ചേരി മെഡിക്കൽ കോളേജിന് സ്ഥലമേറ്റെടുക്കൽ പണം അനുവദിക്കുന്നതും സർക്കാരിന് വലിയ ബാധ്യതയാകുമെന്ന്...!
മലബാറിൽ  പെരുവഴിയിൽ നിൽക്കുന്ന ഒരു ലക്ഷത്തിൽ പരം കുട്ടികൾക്ക് +1, +2 സീറ്റ് അനുവദിക്കുന്നത് സർക്കാരിന് താങ്ങാനാവാത്ത ബാധ്യതയാകുമത്രേ...
ഓർക്കുക ...മറ്റു ജില്ലകളിൽ അനുവദിച്ച സീറ്റുകളിലേക്ക് ഇനിയും കുട്ടികളെ കിട്ടാതെ സീറ്റ് ഒഴിഞ്ഞു കിടപ്പുണ്ട് എന്നത് കൂടെ അറിഞ്ഞിരിക്കണം.

 സമയലാഭം എന്ന വലിയ ലാഭത്തിന്റെ കണക്ക് പറഞ്ഞ് കണ്ടെത്തിയ നിലമ്പൂർ- നഞ്ചൻകോഡ്- മൈസൂർ പാത സർക്കാരിന് ഒരു ബാധ്യതയും വരുത്തില്ലല്ലോ അല്ലേ....? 

ഒറ്റവാക്കിൽ പറഞ്ഞാൽ മലബാറിന് , പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട്,  പാലക്കാട്, വയനാട്  ജില്ലകളിൽ  വികസനങ്ങൾ ഒന്നും വന്നുകൂടാ എന്നാണ് സർക്കാറിന്റെ തീരുമാനം.

കെ റെയിലിന്  വേണ്ടി പ്രാഥമിക പഠനത്തിന് ചെലവാക്കിയ കാശിന്റെ പകുതിപോലും കരിപ്പൂരിന്റെ സ്ഥലം ഏറ്റെടുക്കാൻ വേണ്ടി വരില്ല. എന്നിട്ടും  കരിപ്പൂരിന്റെ കണ്ണീരൊപ്പാൻ സർക്കാറിന് കാശില്ല.

കനത്ത നഷ്ടത്തിൽ ഓടുന്ന കൊച്ചി  മെട്രോക്ക്  132 കോടി ഇപ്പോഴും അനുവദിച്ചിരിക്കുന്നു. അവിടെ സർക്കാറിന് ബാധ്യതയുമില്ല ... നഷ്ടവുമില്ല...! അനുവദിക്കണം അതൊരു തെറ്റല്ല... പക്ഷേ, ആ അനുവദിച്ച കൊച്ചിയെ പോലെ മലബാറിനേയും കണ്ടു കൂടേ .... അതോ കോഴിക്കോടും മലപ്പുറവും ഈ സർക്കാറിന്റെ ഭരണത്തിൽ പെട്ടതല്ലേ ....?! കേരള ജനതയെ രണ്ടായി കാണരുത്. മലബാറിന് അവകാശപ്പെട്ടതും വേണ്ടതും തന്നേക്കണം. അപ്പോഴേ തുല്യനീതിയാകൂ...

 കേരള സർക്കാറിന്റെ പോക്കറ്റിന്  പ്രവാസികളുടെ വിയർപ്പിന്റെ ഗന്ധമാണെന്ന് പറയുന്നതിൽ ഇവിടെ തെറ്റില്ല. പ്രത്യേകിച്ച് മലബാറിലാണ് ഏറ്റവും കൂടുതൽ പ്രവാസികൾ നിലകൊള്ളുന്നത്. അവരെ അവരുടെ എല്ലാം ആശ്രയമാണ് കരിപ്പൂർ വിമാനത്താവളം. അത് ഇല്ലായ്മ ചെയ്യാൻ കാണിക്കുന്ന സർക്കാറിന്റെ നീക്കത്തെ മനസിലാക്കേണ്ടിയിരിക്കുന്നു. ഇവിടെയാണ് കരിപ്പൂരിനോടുള്ള 
അവഗണനയും മലബാറിനോടുള്ള അവഗണന ചർച്ചയാവേണ്ടത്... അവകാശങ്ങൾ കേരള ജനതക്ക് ഒരുപോലെ അവകാശപ്പെട്ടതാണ്....  രണ്ടായി തിരിച്ച് ഒതുക്കുന്ന അവകാശത്തിന്റെ പേരല്ല ജനാധിപത്യ വ്യവസ്ഥ എന്നത്.


Post a Comment

0 Comments