Flash News

6/recent/ticker-posts

റഫറി കാരണം രണ്ട് അര്‍ജന്റീന താരങ്ങള്‍ക്ക് വന്‍നഷ്ടം!! നിയമമാറ്റവും തുണച്ചു

Views

അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് പോരാട്ടത്തെ ക്ലാസിക് മല്‍സരമെന്ന് വിശേഷിപ്പിക്കുന്നതിനൊപ്പം റഫറിയുടെ അഴിഞ്ഞാട്ടമെന്ന് കൂടി പറയേണ്ടി വരും. കണ്ണില്‍ കണ്ടവരെയെല്ലാം മഞ്ഞക്കാര്‍ഡ് കാണിച്ച് ശ്രദ്ധാകേന്ദ്രമാകുകയായിരുന്നു റഫറി മതേവു ലാഹോസ്.

കളിക്കാര്‍ക്കും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും ഉള്‍പ്പെടെ 16 മഞ്ഞക്കാര്‍ഡുകളാണ് റഫറി വീശിയത്. അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിക്കും കോച്ച് ലയണല്‍ സ്‌കലോണിക്കും കാര്‍ഡ് കിട്ടി. പല താരങ്ങള്‍ക്കും എന്തിനാണ് കാര്‍ഡ് കൊടുത്തതെന്ന് പോലും ഒരുപക്ഷേ റഫറിക്ക് അറിയാത്ത അവസ്ഥയെന്ന് പറഞ്ഞാലും അത്ഭുതമില്ല.

ഫിഫയുടെ നിയമപ്രകാരം തുടര്‍ച്ചയായി രണ്ട് മല്‍സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് കിട്ടിയാല്‍ അടുത്ത കളി പുറത്തിരിക്കേണ്ടി വരും. ഈ നിയപ്രകാരം ആയിരുന്നെങ്കില്‍ നെതര്‍ലന്‍ഡ്‌സിനെതിരേ 7 മഞ്ഞക്കാര്‍ഡ് കണ്ട അര്‍ജന്റീനയ്ക്ക് സെമി വലിയ സമ്മര്‍ദമായേനെ

കാരണം, സെമിയില്‍ ഈ 7 താരങ്ങളില്‍ മഞ്ഞക്കാര്‍ഡ് വാങ്ങുന്നവര്‍ക്ക് ഫൈനലിലെത്തിയാലും കളിക്കാന്‍ പറ്റാത്ത അവസ്ഥ വന്നേനെ. എന്നാല്‍ മഞ്ഞക്കാര്‍ഡിന്റെ വാലിഡിറ്റി ക്വാര്‍ട്ടറോടെ അവസാനിക്കും. സെമിയില്‍ രണ്ട് മഞ്ഞക്കാര്‍ഡ് വാങ്ങിയാല്‍ മാത്രമേ ഫൈനല്‍ നഷ്ടമാകുകയുള്ളൂ.

അതേസമയം റഫറിയുടെ മഞ്ഞക്കാര്‍ഡ് ഭ്രമം അര്‍ജന്റീനയ്ക്ക് സെമിയില്‍ തിരിച്ചടിയാകും. രണ്ട് താരങ്ങള്‍ക്ക് തുടര്‍ച്ചയായ മല്‍സരങ്ങളില്‍ കാര്‍ഡ് വാങ്ങേണ്ടി വന്നതോടെ അടുത്ത മല്‍സരം നഷ്ടമാകും. മാര്‍ക്കോസ് അക്യൂന, ഗോണ്‍സാലോ മോണ്‍ടില്‍ എന്നിവര്‍ക്കാണ് ക്രൊയേഷ്യയ്‌ക്കെതിരായ സെമി നഷ്ടമാകുക. ഈ ടൂര്‍ണമെന്റില്‍ ആദ്യത്തെ മഞ്ഞക്കാര്‍ഡ് വാങ്ങിയ മെസിക്ക് അടുത്ത മല്‍സരം കളിക്കാനാകും.

ലോകകപ്പിലെ നിയമപ്രകാരം നോക്കൗട്ട് സ്‌റ്റേജില്‍ അടുത്തടുത്ത മല്‍സരങ്ങളില്‍ മഞ്ഞക്കാര്‍ഡ് വാങ്ങിയാല്‍ തൊട്ടടുത്ത മല്‍സരം നഷ്ടമാകും. ഇതാണ് അര്‍ജന്റൈന്‍ താരങ്ങള്‍ക്ക് വിനയായയത്.

ഫിഫ ലോകകപ്പ് നിയമപ്രകാരം ഈ മഞ്ഞക്കാര്‍ഡ് സസ്‌പെന്‍ഷന്‍ ഫൈനലിന് ബാധകമല്ല. അതായത് മെസിക്ക് സെമിയില്‍ മഞ്ഞക്കാര്‍ഡ് കിട്ടിയാലും ഫൈനലില്‍ പുറത്തിരിക്കേണ്ടി വരില്ല. സെമിയോടെ രണ്ട് മഞ്ഞക്കാര്‍ഡിന് സസ്‌പെന്‍ഷന്‍ എന്ന നിയമം അവസാനിക്കും.


Post a Comment

0 Comments