Flash News

6/recent/ticker-posts

സുൽത്താനും കൂട്ടർക്കും നിരാശയോടെ മടക്കം

Views

 

ഫിഫ വേൾഡ് കപ്പ് 2022 ആദ്യ ക്വാർട്ടർ മത്സരമായ ബ്രസീൽ × ക്രൊയേഷ്യ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യക്ക് മിന്നും വിജയം. 90 മിനിറ്റ് സമനിലയുമായി കളിച്ച ഇരു ടീമുകളും അധികസമയത്ത് അക്രമിച്ച് കളിച്ചു. ബ്രസീൽ മുന്നേറ്റ നിരയുടെ നിരന്തരമായുള്ള ഷോട്ടുകളുടെ അവസാനം 105 മിനുട്ടിൽ നെയ്മർ ബ്രസീലിനു വേണ്ടി ക്രൊയേഷ്യയുടെ വലകുലുക്കി. എന്നാൽ അധികം താമസിയാതെ തന്നെ ക്രൊയേഷ്യ തിരിച്ചടിച്ചു. 1-1 സമനിലയുമായി ഇരു ടീമുകളും പൊരുതിയെങ്കിലും നിരാശയായിരുന്നു ഫലം. പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്രസീലിനെ ക്രൊയേഷ്യ തോൽപ്പിക്കുകയായിരുന്നു.



Post a Comment

0 Comments