Flash News

6/recent/ticker-posts

പോലീസ് ജീപ്പിടിച്ച് ആലപ്പുഴയില്‍ രണ്ടു യുവാക്കള്‍ മരിച്ചു

Views
ആലപ്പുഴ- പുതുവർഷ പുലരിയിലെ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. ആലപ്പുഴ തലവടിയിലാണ് പോലീസ് ജീപ്പ് ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചത്. കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്.

ആലപ്പുഴ തണ്ണീർമുക്കം റോഡിൽ വെച്ച് പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിയുടെ ജീപ്പ് ആണ് ഇടിച്ചത്. ജീപ്പിൽ പോലീസ് ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന്

കാരണമെന്നാണ് സൂചന. ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കളാണ് അപകടത്തിൽ മരിച്ചത്.


Post a Comment

0 Comments