Flash News

6/recent/ticker-posts

ഭാരത് ജോഡോ യാത്രാ കണ്ടെയ്‌നറില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ പരിശോധന; പരാതിയുമായി കോണ്‍ഗ്രസ്

Views
ഭാരത് ജോഡോ യാത്രാ കണ്ടെയ്‌നറില്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ പരിശോധന; പരാതിയുമായി കോണ്‍ഗ്രസ്*



 ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രാ കണ്ടെയ്‌നറില്‍ ഡല്‍ഹി പോലിസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്ന് പരാതി. രാഹുല്‍ ഗാന്ധിയുടെ സഹായി തങ്ങുന്ന കണ്ടെയ്‌നറില്‍ മുന്നറിയിപ്പില്ലാതെ പരിശോധിച്ചെന്നാണ് പരാതി. ഇതിനെതിരേ ഹരിയാന സോന സിറ്റി പോലിസില്‍ കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കി. . ഹരിയാനയില്‍ നിന്നും ഡല്‍ഹിയിലേക്ക് യാത്ര പ്രവേശിക്കുന്ന സമയത്താണ് ഇത്തരത്തിലൊരു പരിശോധന നടത്തിയതെന്നാണ് പരാതിയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.  പരിശോധനാ സംഘത്തില്‍ മൂന്നുപേരുണ്ടായിരുന്നുവെന്നും രണ്ടുപേര്‍ കണ്ടെയ്‌നറിന് പുറത്തുനില്‍ക്കുകയായിരുന്നുവെന്നും പറയുന്നു. ഒരാള്‍ കണ്ടെയ്‌നറിനുള്ളില്‍ കയറി പരിശോധന നടത്തുകയായിരുന്നുവെന്നുമാണ് ആക്ഷേപം. തുടര്‍ന്ന് മൂന്നുപേരെയും പിടികൂടി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരെ ഏല്‍പ്പിച്ചു. പിന്നീട് കോണ്‍ഗ്രസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ ഡല്‍ഹി പോലിസിന്റെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണെന്ന് വിവരം ലഭിച്ചത്. മുന്നറിയിപ്പില്ലാതെ കണ്ടെയ്‌നറില്‍ കയറി പരിശോധന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. യാത്രയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ പദ്ധതികളെല്ലാം തന്നെ ആസൂത്രണം ചെയ്യുന്ന സഹായിയുടെ കണ്ടെയ്‌നറിലാണ് പരിശോധന നടന്നത്. രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇതേ കണ്ടയ്‌നറില്‍ തന്നെയാണ് തങ്ങുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ ഇത്തരമൊരു പരിശോധനയ്ക്ക് പിന്നില്‍ ഗൂഢമായ ലക്ഷ്യമുണ്ടെന്ന് ആക്ഷേപമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. കൂടാതെ യാത്രയ്ക്കിടയില്‍ രാഹുല്‍ ഗാന്ധി സംസാരിക്കുന്ന ആളുകളെ ഇന്റജിലന്‍സ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നുവെന്ന ആക്ഷേപവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി എന്താണ് പറഞ്ഞത്, രാഹുലിനോട് എന്താണ് പറഞ്ഞത്, രാഹുലിന് നല്‍കിയ നിവേദനങ്ങളുടെ ഉള്ളടക്കമെന്ത് തുടങ്ങിയ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്.



Post a Comment

0 Comments