Flash News

6/recent/ticker-posts

തരംഗമായി മെസ്സിയുടെ പോസ്റ്റ്; ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടുന്ന ചിത്രം

Views ദോഹ: ലോകകപ്പ് കിരീടം നേടിയതോടെ മെസ്സിയും സംഘവും ചരിത്രം കുറിച്ചുകഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ അർജന്റീനയുടെ വിജയവും മെസ്സിയുടെ കിരീടധാരണവും തരംഗമാവുകയാണ്.

ഇതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ ചിത്രമായി മെസ്സിയുടെ പോസ്റ്റ് മാറി. കിരീടം നേടിയതിന് പിന്നാലെയാണ് ലോകകപ്പുയർത്തുന്ന ചിത്രങ്ങൾ മെസ്സി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അത് മിനിറ്റുകൾക്കം തരംഗമായി. നിലവിൽ 57 മില്ല്യണിലധികം ലൈക്ക് ആണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ഏറ്റവും വേഗത്തിൽ 50 മില്ല്യൺ ലൈക്ക് ലഭിച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് കൂടിയാണിത്.

ഏറ്റവും കൂടുതൽ ലൈക്ക് നേടിയിരുന്ന വേൾഡ് റെക്കോർഡ് എഗ്ഗിന്റെഇൻസ്റ്റഗ്രാം റെക്കോർഡാണ് മെസ്സി മറികടന്നത്. മെസ്സിയുടെ പോസ്റ്റ് വൻ വൈറലായതോടെ ഫുട്ബോൾ ആരാധകർ വേൾഡ് റെക്കോർഡ് എഗ്ഗിന്റെ പോസ്റ്റ് ഡിസ്ലൈക്ക് ചെയ്യാനാരംഭിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

നേരത്തേ ഒരു കായികതാരത്തിന്റെ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ ഇൻസ്റ്റഗ്രാം പോസ്റ്റായും മെസ്സിയുടെ പോസ്റ്റ് മാറിയിരുന്നു. ഇൻസ്റ്റഗ്രാമിൽ നിലവിൽ 400 മില്ല്യണിലധികം ഫോളോവേഴ്സുള്ള താരം കൂടിയാണ് മെസ്സി.


Post a Comment

0 Comments