Flash News

6/recent/ticker-posts

തിരൂരങ്ങാടി നാമം ഇനി ഗിന്നസ് റെക്കോർഡിൽ കാണാം ...! ചെറുമുക്ക് സ്വദേശി ജസീമിന്റെ കയ്യെഴുത്ത് ഖുർആൻ രാജ്യത്തിന് തന്നെ അഭിമാനമാകുന്നു

Views
തിരൂരങ്ങാടി: കൈപ്പടയിൽ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ ഖുർആനുമായി തിരൂരങ്ങാടി ചെറുമുക്ക് സ്വദേശി ഗിന്നസ് റെക്കോർഡിലേക്ക്. ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി മാട്ടുമ്മൽ ജസീം മുസ്ലിയാർ ആണ് ഈ ഖുർആൻ തയ്യാറാക്കിയത്.1220 മീറ്റർ നീളമുള്ള ഈ ഖുർആൻ ഏകദേശം ഒരു വർഷവും മൂന്ന് മാസവും കൊണ്ടാണ് തയ്യാറാക്കിയത്. സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ ഗ്രന്ഥം പ്രിൻ്റിനേക്കാൾ വെല്ലുന്ന രീതിയിലാണ് ജസീം എഴുതി തയ്യാറാക്കിയിട്ടുള്ളത്.


55.5 , 35 സെ.മീ വലിപ്പമുള്ള പേജിലാണ് ഈ ഖുർആൻ തയ്യാറാക്കിയിട്ടുള്ളത്. 120 കിലോയോളം ആകെ പേജിൻ്റെ ഭാരമുണ്ട്.കാലിഗ്രഫിക്ക് ഉപയോഗിക്കുന്ന മഷി ഉപയോഗിച്ചാണ് എഴുതിയിട്ടുള്ളത്. ഒരു പേജിൽ ഒൻപത് വരികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിൽ ഒരു ജുസ്ഇന് ഏകദേശം 70 മുതൽ 75 പേജ് വരെയുണ്ട്. എഴുത്ത് പൂർത്തീകരിച്ചതിന് ശേഷം ഖുർആൻ മനപ്പാഠമാക്കിയ പ്രമുഖ പണ്ഡിതന്മാർ ഇതിനോടകം പരിശോധിച്ചിട്ടുണ്ട്.

700 മീറ്റർ നീളമുള്ള ഖുർആനാണ് നിലവിലെ ഗിന്നസ് റെക്കോർഡ്. ഈജിപ്ഷ്യൻ സ്വദേശി മുഹമ്മദ് ഗബ്രിയാലാണ് ഈ ഖുർആൻ തയ്യാറാക്കിയിട്ടുള്ളത്. ജസീം തയ്യാറാക്കിയ ഖുർആനിന്ന് ഗിന്നസ് റെക്കോർഡ് അതോറിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും സാങ്കേതിക പ്രവർത്തനങ്ങൾ മാത്രമാണ് ഇനി പൂർത്തീകരിക്കാനുള്ളത്.
പാണക്കാട് മുനവ്വറലി തങ്ങൾ തൻ്റെ സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വിവരം പുറത്ത് വിട്ടതോടെയാണ് ഈ പ്രതിഭയെ പുറംലോകമറിഞ്ഞത്. തുടർന്ന് മുനവ്വറലി തങ്ങൾ, പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ, ളിയാഉദ്ദീൻ ഫൈസി എന്നിവരുടെ ആശീർവാദത്തോടെ ഡിസംബർ 17 ശനിയാഴ്ച രാവിലെ 10 മണി മുതൽ കോഴിക്കോട് കടപ്പുറത്ത് വച്ച് ഇതിൻ്റെ പ്രദർശനം സംഘടിപ്പിക്കുന്നുണ്ട്.


ജസീം കുട്ടിക്കാലം തൊട്ട് വരയിലും പിന്നീട് കാലിഗ്രഫിയിലും താൽപര്യമുള്ള വിദ്യാർത്ഥിയായിരുന്നു. ചെമ്പ്ര ഈഖാളു ത്വലബ ദർസിൽ പഠിക്കുന്ന കാലത്താണ് കാലിഗ്രഫിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോൾ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. സംസ്ഥാന തലങ്ങളിലടക്കം നടന്ന വിവിധ മത്സരങ്ങളിൽ ഇതിനോടകം മികച്ച പ്രകടനം ജസീം കാഴ്ച വച്ചിട്ടുണ്ട്. ഇത്തരം മേഖലകളിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ജസീമിൻ്റെ കീഴിൽ കോച്ചിംങ്ങും നടത്തി വരുന്നുണ്ട്.

ചെറുമുക്ക് സലാമത്ത് നഗർ സ്വദേശിയായ മുഹമ്മദ് ജസീം മാട്ടുമ്മൽ മൊയ്തീൻ -ആസിയ ദമ്പതികളുടെ മകനാണ്.



Post a Comment

0 Comments