Flash News

6/recent/ticker-posts

പുതിയ പാഠ്യപദ്ധതിയിലൂടെ പഠിപ്പിക്കുക സ്വയംഭോഗവും സ്വവര്‍ഗരതിയുമെന്ന് ലീഗ് നേതാവ്; വിവാദം

Views കണ്ണൂർ: വിദ്യാഭ്യാസ പരിഷ്കരണ വിഷയത്തിൽ നുണ പ്രചാരണവുമായി മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി. പരിഷ്കരണത്തിലൂടെ പഠിപ്പിക്കുക സ്വയംഭോഗവും സ്വവർഗരതിയുമാണെന്ന് രണ്ടത്താണി ആരോപിച്ചു. 'പുതിയ പാഠ്യപദ്ധതി മതവിശ്വാസവും ധാർമികതയും തകർക്കും

ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിക്കുന്നതിനെയും കണ്ണൂരിൽ യുഡിഎഫിന്റെ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനംചെയ്യവെ രണ്ടത്താണി രൂക്ഷമായി വിമർശിച്ചു. വിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികൾക്ക് വലിയ പ്രാധാന്യമുണ്ട്. അവർ വലിയ വളർച്ച നേടിയിട്ടുണ്ട്. അതെല്ലാം സാധ്യമായത് ഒരുമിച്ചിരുത്തിയിട്ടല്ല. കൗമാര പ്രായത്തിൽ ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരുമിച്ചിരുത്തിയാൽ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമുണ്ടാകുമത്രേ. എന്നിട്ടോ പഠിപ്പിക്കേണ്ട വിഷയം കേൾക്കുമ്പോഴാണ് .. സ്വയംഭോഗവും സ്വവർഗ രതിയും. അതല്ലേ ഹരം' - രണ്ടത്താണി പറഞ്ഞു.


Post a Comment

0 Comments