Flash News

6/recent/ticker-posts

കുമളിക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് പേര്‍ക്ക് ദാരുണാന്ത്യം

Views

ഇടുക്കി: ഇടുക്കിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. ഇടുക്കിലെ കുമളിക്ക് സമീപം തമിഴ്നാട് അതിര്‍ത്തിയിലാണ് അപകടം ഉണ്ടായത്. തമിഴ്നാട്ടിൽ നിന്നുള്ള ശബരിമല തീര്‍ത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
പൊലീസ് നടത്തിയ പരിശോധനയില്‍ ലഭിച്ച വിവരം അനുസരിച്ച് ഒരു കുട്ടിയും ഒമ്പത് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ പരിക്കേറ്റ രണ്ട് പേരെ കുമളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് പേര്‍ ഇപ്പോഴും വാഹനത്തിനുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. ഇവരെ പുറത്തേക്ക് എടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.


Post a Comment

0 Comments