Flash News

6/recent/ticker-posts

ഷൂറ്റൗട്ട് ഗോൾ വരെ പ്രവചനം നടത്തി ആറാം ക്ലാസുകാരി ആയിഷ.

Views

കോഴിക്കോട് : ലോക കപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു അർജന്റീനയും ഫ്രാൻസും. ഏറെ നേരം കളി നീണ്ട് പോയി.കാണികളെ ഹരം കൊള്ളിച്ച ഒരു ഫൈനൽ ആയിരുന്നു ഇന്നലെ നടന്നത്. ആർക്കും പ്രവചിക്കാൻ കഴിയാത്ത മത്സരമാണ് രണ്ട് ടീമുകളും കാഴ്ച വെച്ചത്.
കോഴിക്കോട് നടുവേണ്ണൂർ ഹയർ സെക്കണ്ടറി സ്കൂൾ ആയിഷ അയ്ന എന്ന ആറാം ക്ലാസുകാരി ഞെട്ടിച്ചിരിക്കുകയാണ്. സ്കൂളിൽ നടന്ന ലോക കപ്പ്‌ പ്രവചന മത്സരത്തിലാണ് ആയിഷ എഴുതിയിട്ടത്. അർജന്റീന 3, ഫ്രാൻസ് 3, ഷൂറ്റൗട്ട് അർജന്റീന 4, ഫ്രാൻസ് 2 എന്നാണ് തനിക്ക് കിട്ടിയ ചെറിയ തുണ്ട് കടലാസിൽ ആയിഷ എഴുതിയത്.

കടുത്ത അർജന്റീന ആരാധകിയാണ് ആയിഷ,കളി തുടങ്ങിയ അന്നുമുതൽ വളരെ ആവേശത്തോടെയാണ് കളിക്കണ്ടിരുന്നതെന്നും ആയിഷയുടെ പിതാവ് സലീം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സ്കൂളിലെ അധ്യാപകരും സഹപാഠികളും വളരെ ആവേശത്തിലാണ്.
 പ്രവചന മത്സരത്തിൽ വിജയി ആയി തിരഞ്ഞെടുത്ത ആയിഷക്ക് സ്കൂൾ അധ്യാപകർ കൈ നിറയെ സമ്മാനങ്ങൾ നൽകി. ഫുട്‌ബോൾ, ട്രോഫി, ഖത്തർ ഒഫീഷ്യൽ ലോഗോ എന്നിവ നൽകിയാണ് സ്കൂൾ താരം ആയിഷയെ സ്വീകരിച്ചത്.


Post a Comment

0 Comments