Flash News

6/recent/ticker-posts

മെസിയെ കണ്ട് സെല്‍ഫി എടുക്കണം: അര്‍ജന്റീനയുടെ മത്സരം നേരിട്ട് കാണാന്‍ കുട്ടി ആരാധകന്‍ നിബ്രാസ് ഖത്തറിലെത്തി

Views
അർജന്റീനയുടെ മത്സരം നേരിട്ട് കാണാൻ കുട്ടി ആരാധകൻ നിബ്രാസ് ഖത്തറിലെത്തി. സമൂഹമാധ്യമങ്ങളിൽ വൈറലായ കുട്ടി ആരാധകൻ നിബ്രാസും ഇന്ന് പുലർച്ചെ അർജന്റീനയുടെ മത്സരം കാണാൻ സ്റ്റേഡിയത്തിലുണ്ടാകും. 
 ഒരു ട്രാവൽ ഏജൻസിയാണ് നിബ്രാസിനെ ഖത്തറിൽ എത്തിച്ചത്.

‘കളി നേരിട്ട് കാണുന്നതിന്റെ സന്തോഷമുണ്ട്. ലയണൽ മെസിയെ നേരിട്ട് കാണാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഗ്രൗണ്ടിന്റെ വളരെ അടുത്താണ് മത്സരം കാണാനുള്ള ടിക്കറ്റ് ലഭിച്ചത്. മെസിയെ നേരിട്ട് കണ്ട് ഫോട്ടോ എടുക്കാൻ ആവും എന്ന പ്രതീക്ഷയിലാണ് നിബ്രാസ് ഖത്തറിലെത്തിയത്.

'ഇന്നത്തെ മത്സരത്തിൽ അർജന്റീന വിജയിക്കും. മെസി തുടർച്ചയായ മൂന്ന് ഗെയിമിലാണ് ഗോൾ അടിക്കുന്നത്. ഇന്നും തുടരും. ബ്രസീൽ അർജന്റീന ഫൈനൽ വന്നാൽ ബ്രസീൽ ജയിക്കില്ല.’ നിബ്രാസ് കളിക്ക് മുമ്പേ പ്രവചിച്ച് പറഞ്ഞു

ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്നലെ തുടക്കമയി. ഇന്നലെ രാത്രി 8.30ന് നടന്ന ആദ്യ മത്സരത്തിൽ ബ്രസീൽ ക്രൊയേഷ്യക്ക് മുമ്പിൽ മുട്ടുമടക്കി. അജന്റീന - നെതർലൻഡ്സ് മത്സരം രാത്രി 12:30 നാണ് നടന്നത്. അർജന്റിനയുടെ താരങ്ങൾ നെതർലാന്റിനെ കെട്ടുകെട്ടിച്ചു.


Post a Comment

0 Comments