Flash News

6/recent/ticker-posts

ലോക വ്യോമയാന ചരിത്രത്തിലെ വമ്പന്‍ വിമാനവാങ്ങലിന് എയർ ഇന്ത്യ

Views

ലോക വ്യോമയാന ചരിത്രത്തിലെ വമ്പന്‍ വിമാനവാങ്ങലിലേക്ക് കടന്ന് എയര്‍ ഇന്ത്യ. ബോയിങ്ങില്‍നിന്നും എയര്‍ബസില്‍നിന്നുമായി 500 വിമാനങ്ങള്‍ വാങ്ങാനുള്ള കരാർ അന്തിമഘട്ടത്തിലാണ്. 100 ബില്യണ്‍ ഡോളറിന്‍റെ കൂറ്റന്‍ ഇടപാടാകുമിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
400 നാരോ ബോഡി ജെറ്റ് വിമാനങ്ങളും 100 വൈഡ് ബോഡി ജെറ്റ് വിമാനങ്ങളുമാകും എയര്‍ ഇന്ത്യ വാങ്ങുക. അതില്‍ തന്നെ ദൈര്‍ഘ്യമേറിയ യാത്രകള്‍ക്ക് പേരുകേട്ട വമ്പന്‍ വിമാനങ്ങളായ എയര്‍ബസിന്‍റെ A 350 ഉം ബോയിങ്ങിന്‍റെ 787, 777 എന്നിവയുമുണ്ടാകും.എയര്‍ബസും ബോയിങും ടാറ്റാ ഗ്രൂപ്പും ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.


Post a Comment

1 Comments

  1. ഏത് കച്ചവടങ്ങളും സ്വകാര്യകമ്പനികൾ നടത്തിയാൽ അത് ലാഭകരമാകും . ആ കമ്പനിക്ക് പുരോഗതിയുണ്ടാകും . ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച സേവനങ്ങൾ ലഭിക്കും . സർക്കാറുകൾക്ക് നികുതിയും ലഭിക്കും . നമ്മുടെ KSRTC യൊക്കെ ഒരു അമ്പത് കൊല്ലം മുമ്പേ സ്വകാര്യവൽക്കരിച്ചിരുന്നുവെങ്കിൽ എത്രയോ കോടി രൂപകൾ നമ്മുടെ സർക്കാർഖജനാവിൽ ബാക്കിയാകുമായിരുന്നു . യാത്രക്കാർക്ക് ഇന്നത്തേക്കാൾ എത്രയോ മടങ്ങ് മെച്ചപ്പെട്ട സേവനങ്ങൾ ലഭിക്കുമായിരുന്നു . വല്ലപ്പോഴും ആ വഴിക്കൊക്കെ ചിന്തിച്ചു നോക്കിയിട്ടുണ്ടോ "സാചരരും രാട്രീയ പ്രഫുത്തരും " ആയ ദൈവത്തിന്റെ സ്വന്തം നാട്ടുകാരാ ?.

    ReplyDelete