Flash News

6/recent/ticker-posts

കെഎംസിസി പ്രസ്ഥാനത്തിന് ദുബായിൽ സ്വന്തമായി ആസ്ഥാനം നിർമ്മിക്കുന്നതിന് ദുബൈ ഗവർമെന്റ് ഭൂമി നൽകി.

Views


ദുബൈ : ദുബൈയിൽ കെ.എം.സി.സിക്ക് സ്വന്തം ആസ്ഥാനം  ഗവണ്മെന്റ് ഭൂമി അനുവദിച്ചു. ധാരണാ പത്രം ഒപ്പ് വെച്ചു  അര നൂറ്റാണ്ടിലേറെ കാലമായി ജീവ കാരുണ്യ വിദ്യാഭ്യാസ സാമൂഹിക രംഗങ്ങളിലെ നിസ്തുല സേവനങ്ങളുമായി പ്രവാസ ലോകത്ത് പ്രവർത്തിച്ചു വരുന്ന  കെ.എം.സി.സി പ്രസ്ഥാനത്തിന് ദുബായിൽ സ്വന്തമായി ആസ്ഥാനം നിർമ്മിക്കുന്നതിന് ദുബൈ ഗവർമെന്റ് ഭൂമി നൽകി. ദുബൈയിലെ റാഷിദിയയിലാണ് ഒന്നര ഏക്കർ ഭൂമി അനുവദിച്ചുകിട്ടിയതെന്ന് ദുബൈ കെഎംസിസി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  ജാതിമത വർഗ്ഗ രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രയാസപ്പെടുന്ന മുഴുവൻ ജനങ്ങൾക്കും സഹായ ഹസ്തമായി നിൽക്കുന്ന കേരള മുസ്ലിം കൾച്ചറൽ സെന്റർ ദുബൈ ഗവണ്മെന്റിന്റെ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന സംഘടനയാണ്. കെഎംസിസി പ്രവർത്തകരും അനുഭാവികളും വർഷങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന സ്വന്തം ആസ്ഥാനമന്ദിരമെന്ന സ്വപ്നമാണ് ഇവിടെ യാഥാർഥ്യമാകുന്നത്.  ദുബായിൽ കെഎംസിസിയെ ജനകീയമാക്കുന്നതിൽ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുകയും ദീർഘ കാലം ദുബൈ കെഎംസിസിയുടെ അമരക്കാരനുമായിരുന്ന  ഇബ്രാഹിം എളേറ്റിലിന്റെ നിരന്തരമായുള്ള അവശ്യം പരിഗണിച്ച് വ്യവസായിയും പ്രവാസി മലയാളികളുടെ അഭിമാനവും ആശാ കേന്ദ്രവുമായ പത്മ ശ്രീ എം എ യൂസഫലിയുടെ ശ്രമഫലമായിട്ടാണ് പ്രസ്തുതഭൂമി ലഭ്യമായിട്ടുള്ളത്.  സി.ഡി.എ ഡയറക്ടർ H. E. അഹമ്മദ് അബ്ദുൽ കരീം ജുൽഫാർ, പത്മ ശ്രീ എം.എ യൂസഫലി എന്നിവരുടെ സാനിദ്ധ്യത്തിൽ ദുബൈ നോളെഡ്ജ് ഫണ്ട്‌ എസ്റ്റാബ്ലിഷ്മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അബ്ദുള്ള അൽ അവാർ എന്നിവരുമായി നടന്ന ഒപ്പ് വെക്കൽ ചടങ്ങിൽ വ്യവസായികളായ ഖാദർ തെരുവത്ത്, അബ്ദുള്ള പൊയിൽ, ദുബൈ കെഎംസിസി സി.ഡി.എ ഡയറക്ടർ ബോർഡ്‌ പ്രസിഡന്റ്‌ ഇബ്രാഹിം എളേറ്റിൽ, ഡയറക്ടർ മാരായ ശംസുദ്ധീൻ ബിൻ മുഹിയിദ്ധീൻ, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, വി.ടി മുസ്ഥഫ വേങ്ങര, അഡ്വ: ഇബ്രാഹിം ഖലീൽ സംബന്ധിച്ചു.  അറുപത്തി അഞ്ചോളം മണ്ഡലം കമ്മിറ്റികളും പതിമൂന്ന് ജില്ലാ കമ്മിറ്റികളും നിരവധി പഞ്ചായത്ത് കമ്മിറ്റികളും പ്രവർത്തിക്കുന്ന ദുബൈ കെഎംസിസിക്ക് ആധുനിക രീതിയിലുള്ള ഓഫിസ് സമുച്ചയമാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. CDAയുടെ അധീനതയിൽ പ്രവർത്തിക്കുന്ന ദുബൈ കെഎംസിസി ശാസ്ത്രീയവും ജനോപകാരപ്രദവുമായ ഒട്ടേറെ പ്രവർത്തങ്ങളാണ് ദുബായിലും നാട്ടിലുമായി


Post a Comment

0 Comments