Flash News

6/recent/ticker-posts

മലപ്പുറത്ത് നിന്നും കാണാതായ യുവതിയും കുഞ്ഞും ബെംഗളൂരുവില്‍; 11 വർഷത്തിന് ശേഷം കണ്ടെത്തി പൊലീസ്

Views

കുറ്റിപ്പുറം : 11 വർഷം മുമ്പ് കുറ്റിപ്പുറത്ത് നിന്നും കാണാതായ യുവതിയേയും കുഞ്ഞിനേയും പോലീസ് കണ്ടെത്തി. 2011-ൽ കുറ്റിപ്പുറത്ത് നിന്നും കാണാതായ നുസ്റത്തിനേയും, കുഞ്ഞിനേയുമാണ് മലപ്പുറം സി ബ്രാഞ്ചിൽ പ്രവർത്തിക്കുന്ന ജില്ലാ മിസ്സിംഗ് പേഴ്സൺ ട്രേസിംഗ് യൂണിറ്റ് (ഡി.എം.പി.ടി.യു) കണ്ടെത്തിയത്. ജില്ലയിൽ റിപ്പോർട്ട് ചെയ്ത മിസ്സിങ് കേസുകളിൽ വർഷങ്ങളായി കണ്ടെത്താൻ സാധിക്കാത്ത ആളുകളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം ഡി.എം.പി.ടി.യു നോഡൽ ഓഫീസറായ ഡി.വൈ.എസ്.പി കെ.സി.ബാബുവിൻ്റെ നേതൃത്വത്തിൽ ഡി.എം.പി.ടി.യു അംഗങ്ങൾ നടത്തിയ പ്രത്യേക അന്വേഷണത്തിൽ 11 വർഷത്തോളമായി ബംഗളൂരുവിൽ കുടുംബമായി വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. സി-ബ്രാഞ്ച് എസ്.ഐ-മാരായ ബിബിൻ.സി.വി, സുഹൈൽ.കെ, അരുൺഷാ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുസ്സമീർ ഉള്ളാടൻ, മുഹമ്മദ് ഷാഫി പുളിക്കത്തൊടി എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. യുവതിയെ തിരൂർ ജെ.എഫ്.സി.എം കോടതി മുമ്പാകെയും കുട്ടിയെ സി.ഡബ്ലിയു.സി മുമ്പാകെയും ഹാജരാക്കി.


Post a Comment

0 Comments