Flash News

6/recent/ticker-posts

വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

Views
മലപ്പുറം :13കാരനെ പലതവണ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ മലപ്പുറം ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിലെ അധ്യാപകനും വലിയാട് സ്വദേശിയും ആയ 55കാരൻ അറസ്റ്റിൽ .വലിയാട് ഷാഹിമഹൽ വലിയപറമ്പൻ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദ് ബഷീർ (55)ആണ് അറസ്റ്റിൽ ആയത് .
2019 വർഷം മുതൽ 2022 ഡിസംബർ മാസം 24 തീയ്യതി രാത്രി 10.00 മണി വരെയുള്ള കാലയളവിൽ പബ്ലിക് സർവെന്റ് ആയ പ്രതി പ്രായപൂർത്തിയാവാത്ത 13 വയസ്സുള്ള പരാതിക്കാരനെ പലതവണകളായി കുട്ടിയുടെ രക്ഷിതാക്കളുടെ സമ്മതമില്ലാതെ കുട്ടിയെ കടത്തിക്കൊണ്ടുപോയി മലപ്പുറം ചെമ്മങ്കടവ് എന്ന സ്ഥലത്തുള്ള അയൽവാസിയുടെ വീടിന്റെ പിറകുവശത്ത് വെച്ച് അശ്ലീല വീഡിയോ കാണിച്ചു കൊടുത്ത് കുട്ടിക്ക് പ്രതിഫലമായി പലപ്രാവശ്യം പണം നൽകിയും കുട്ടിയോട് ഗൗരവതരമായ ലൈംഗിക അതിക്രമം നടത്തി എന്ന പരാതിയിലാണ് അറസ്റ്റ് .
പ്രതി മലപ്പുറം ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലെ ഉറുദു അധ്യാപകനാണ്. ക്രിസ്തുമസ് വെക്കേഷൻ കഴിഞ്ഞ് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയാതെ വന്നപ്പോൾ കുട്ടി ക്ലാസ് ടീച്ചറോട് ഉണ്ടായ കാര്യങ്ങൾ പറയുകയും ടീച്ചർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും . പ്രതിയെ അറസ്റ്റ് നടപടികൾ പൂർത്തീകരിച്ചു കോടതി മുമ്പാകെ ഹാജരാക്കിയതായി മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത് ദാസ് പറഞ്ഞു .



Post a Comment

0 Comments