Flash News

6/recent/ticker-posts

റമസാൻ വ്രതം മാർച്ച് 23 ന് ആരംഭിച്ചക്കും.

Views

അബുദാബി : ഈ വർഷത്തെ റമസാൻ വ്രതാരംഭം മാർച്ച് 23 ന് ആകാൻ സാധ്യതയെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി . ഇതനുസരിച്ച് ഈദുൽ ഫിത്ർ ഏപ്രിൽ 21 നാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു . ഭൂരിഭാഗം അറബ് , ഇസ്ലാമിക രാജ്യങ്ങളിലും ഒരേ ദിവസമായിരിക്കും റമസാൻ വ്രതാരംഭം . എങ്കിലും അതാതു രാജ്യങ്ങളിൽ മാസപ്പിറവി കാണുന്നത് അനുസരിച്ചായിരിക്കും അന്തിമ തീരുമാനം . ബലിപെരുന്നാൾ ജൂൺ 28 ന് ആകാനാണ് സാധ്യതയെന്നും സൂചിപ്പിക്കുന്നു.യുഎഇയിൽ ഇത്തവണ വ്രതാനുഷ്ഠാനം തുടക്കത്തിൽ പതിമൂന്നര മണിക്കൂറും അവസാനത്തിൽ ദൈർഘ്യം 14.13 മണിക്കൂറോളമായിരിക്കും . താപനില 17 മുതൽ 30 ഡിഗ്രി വരെയും .




Post a Comment

0 Comments