Flash News

6/recent/ticker-posts

ഉദ്യോഗസ്ഥ പീഡനം ആരോപിച്ച് കേരളത്തിലെ ക്രഷറുകളും ക്വാറികളും ഈ മാസം 30 മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും

Views
ക്രഷറുകളും ക്വാറികളും 30 മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടും


ഉദ്യോഗസ്ഥ പീഡനം ആരോപിച്ച് കേരളത്തിലെ ക്രഷറുകളും ക്വാറികളും ഈ മാസം 30 മുതൽ അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ ആലുവയിൽ ചേർന്ന ക്രഷർ - ക്വാറി കോ ഓഡിനേഷൻ സംസ്ഥാന കമ്മിറ്റി.

ക്രഷർ - ക്വാറി, മണ്ണ് ഉൽപന്നങ്ങൾ കയറ്റുന്ന ടിപ്പർ, ടോറസ് വാഹനങ്ങൾക്ക് പൊലീസ്, മോട്ടോർ വാഹന വകുപ്പ്, മൈനിങ് ജിയോളജി, വിജിലൻസ് വകുപ്പുകൾ അമിത പിഴയടക്കുകയും ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്യുന്നതിന് എതിരെ എറണാകുളം ജില്ലയിൽ അനിശ്ചിതകാല സമരം നടക്കുന്നുണ്ട്. ഈ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനമൊട്ടാകെ അടച്ചിടൽ സമരത്തിന് തീരുമാനിച്ചത്.


Post a Comment

0 Comments