Flash News

6/recent/ticker-posts

ക്രിസ്റ്റ്യാനോയെ അൽ-നസ്ർ ക്ലബിൽ ​അവതരിപ്പിച്ചത് 300 കോടി പേർ കണ്ടോ? വസ്തുത ഇതാണ്..

Views

അൽ-നസ്റിലേക്കുള്ള പോർചുഗീസ് സൂപ്പർതാരത്തിന്‍റെ വരവ് സൗദി ആഘോഷപൂർവമാണ് വരവേറ്റത്. താരത്തിനും കുടുംബത്തിനും ലഭിച്ചത് സമാനതകളില്ലാത്ത സ്വീകരണമായിരുന്നു.

റെക്കോഡ് തുകക്കാണ് സൗദി ലീഗിലെ വമ്പന്മാരായ അൽ-നസ്ർ ക്ലബ് അധികൃതർ താരത്തെ ടീമിലെത്തിച്ചത്. താരത്തെ ക്ലബിൽ അവതരിപ്പിച്ച വിഡിയോയും റെക്കോഡുകൾ പിന്നിട്ട് കുതിക്കുകയാണ്. ഇതിനകം 300 കോടി പേരാണ് ഇതിന്‍റെ വിഡിയോ കണ്ടത്. എന്നാൽ, ഖത്തർ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപിച്ച് ലയണൽ മെസ്സിയും കൂട്ടരും കപ്പ് ഉയർത്തുന്ന വിഡിയോ 250 കോടി പേർ മാത്രമാണ് ഇതുവരെ കണ്ടത്.

40 വ്യത്യസ്ത ചാനലുകളിലൂടെയാണ് റൊണാൾഡോയുടെ വിഡിയോ ഇത്രയും പേർ കണ്ടത്. റൊണാൾഡോക്ക് വൻ വരവേൽപായിരുന്നു റിയാദിലൊരുക്കിയത്. കൂറ്റൻ ബോർഡുകൾ ഉയർത്തി നഗരമാകെ അണിഞ്ഞൊരുങ്ങി ആഘോഷപൂർവമാണ് താരത്തെ നഗരം സ്വീകരിച്ചത്.

രണ്ടര വർഷത്തെ കരാറിലാണ് താരം സൗദി ക്ലബിൽ ചേർന്നത്. 25,000 ഇരിപ്പിട ശേഷിയുള്ള മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ (കിങ് സഊദ് സ്റ്റേഡിയം) ആഘോഷപൂർവമാണ് അൽ നസ്ർ ക്ലബ് മേധാവി മുസല്ലി അൽ-മുഅമ്മർ താരത്തെ അവതരിപ്പിച്ചത്. സ്വീകരണ ചടങ്ങിലേക്ക് പ്രവേശനം കിട്ടാൻ ടിക്കറ്റിനായി വൻ തിരക്കായിരുന്നു. താരത്തിന്‍റെ ക്ലബ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.


Post a Comment

0 Comments