Flash News

6/recent/ticker-posts

മെസ്സിയും റൊണാൾഡോയും മുഖാമുഖം വന്നത് 36 തവണ; വിജയക്കണക്ക് ഇങ്ങനെ...

Views

ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം ലോ​ക ഫു​ട്ബാ​ളി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ചവരിൽ ഉൾപ്പെട്ട ര​ണ്ടു താ​ര​ങ്ങ​ൾ വീ​ണ്ടും മു​ഖാ​മു​ഖം എത്തുകയാണ്. പി.​എ​സ്.​ജി​യു​ടെ അ​ർ​ജ​ന്റൈ​ൻ സൂപ്പർതാരം ല​യ​ണ​ൽ മെ​സ്സി​യും അ​ൽ​ന​സ്റി​ന്റെ പോ​ർ​ചു​ഗ​ൽ സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യുമാണ് വ്യാ​ഴാ​ഴ്ച റി​യാ​ദ്​ കി​ങ്​ ഫ​ഹ​ദ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സീ​സ​ൺ ക​പ്പ്​ ഫു​ട്​​ബാ​ളി​ൽ ഇ​റ​ങ്ങു​ന്നത്.

നേരത്തെ ഇരുവരും മുഖാമുഖം എത്തിയത് 36 തവണയാണ്. ഇതിൽ 16 തവണ മെസ്സിക്കൊപ്പവും 11 തവണ റൊണാൾഡോക്കൊപ്പവും ആയിരുന്നു വിജയം. ഒമ്പത് മത്സരങ്ങൾ സമനിലയിലും അവസാനിച്ചു. മെസ്സി അർജന്റീനയുടെയും ബാഴ്സലോണയുടെയും പി.എസ്.ജിയുടെയും ജഴ്സിയിൽ ഇറങ്ങിയപ്പോൾ റൊണാൾഡോ പോർച്ചുഗൽ, മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നിവക്കായി ബൂട്ടണിഞ്ഞു. ഇപ്പോൾ അൽ നസ്റിനായും ഇറങ്ങുന്നു. മെസ്സി 22 ഗോൾ നേടുകയും 12 ഗോളിന് വഴിയൊരുക്കുകയും ചെയ്തപ്പോൾ റൊണാൾഡോ 21 ഗോൾ നേടുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്തു. ഇരുവരും രണ്ട് അന്താരാഷ്ട്ര മത്സരങ്ങളിൽ മാത്രമേ നേർക്കുനേർ വന്നിട്ടുള്ളൂ. ​മെസ്സി ഒരു ഗോൾ നേടുകയും ഒന്നിന് അസിസ്റ്റ് നൽകുകയും ​ചെയ്തപ്പോൾ ഒരു ഗോളാണ് റൊണാൾഡോയുടെ സമ്പാദ്യം.

2008 ഏപ്രിൽ 23നായിരുന്നു ആദ്യമായി ഇരുവരും എതിരാളികളായി കളത്തിലിറങ്ങിയത്. മെസ്സി ബാഴ്സലോണക്കായും ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുനൈറ്റഡിനായുമാണ് ഇറങ്ങിയത്. ഗോൾരഹിത സമനിലയായിരുന്നു മത്സരഫലം. 2020 ഡി​സം​ബ​റി​ലാ​ണ് മെ​സ്സി​യും ക്രി​സ്റ്റ്യാ​നോ​യും അ​വ​സാ​നം ഏ​റ്റു​മു​ട്ടി​യ​ത്. അ​ന്ന് ക്രി​സ്റ്റ്യാ​നോ​യു​ടെ യു​വ​ന്റ​സ് മെ​സ്സി ന​യി​ച്ച ബാ​ഴ്സ​ലോ​ണ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഫ്ര​ഞ്ച്​ വ​മ്പ​ന്മാ​രാ​യ​ പി.​എ​സ്.​ജി​യോ​ട്​ ഏ​റ്റു​മു​ട്ടു​ന്ന അ​ൽ​ന​സ്​​ർ-​അ​ൽ​ഹി​ലാ​ൽ സം​യു​ക്ത ടീ​മി​നെ ന​യി​ക്കു​ന്ന​ത് ക്രി​സ്റ്റ്യാ​നോ​യാ​ണ്. അ​ൽ​ന​സ്റി​ലെ​ത്തി​യ​ശേ​ഷം ക്രി​സ്റ്റ്യാ​നോ​യു​ടെ ആ​ദ്യ മ​ത്സ​രം​കൂ​ടി​യാ​ണി​ത്. മെ​സ്സി​ക്കൊ​പ്പം മ​റ്റു സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ നെ​യ്മ​റും കി​ലി​യ​ൻ എം​ബാ​പ്പെ​യു​മെ​ല്ലാം ഇ​റ​ങ്ങും.  


Post a Comment

0 Comments