Flash News

6/recent/ticker-posts

കണ്ണമംഗലത്ത് 5 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 5 വർഷം കഠിന തടവ്

Views

കണ്ണമംഗലം : 5 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനു 5 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും മഞ്ചേരി പോക്സോ അതിവേഗ കോടതി ശിക്ഷ വിധിച്ചു. വേങ്ങര കണ്ണമംഗലം പടപ്പറമ്പ് സുജിത്തിനാണ് (24) ജഡ്ജി കെ.രാജേഷ് ശിക്ഷ വിധിച്ചത്. ഓട്ടോ ഡ്രൈവറാണ് സുജിത്. 

 പോക്സോ ആക്ടിലെ 2 വകുപ്പുകളിലായി 5 വർഷം വീതം തടവും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയടച്ചാൽ തുക അതിജീവിതയ്ക്ക്  നൽകണം. 2014 മാർച്ചിലാണ് സംഭവം. പ്രോസിക്യൂഷനു വേണ്ടി എ. സോമസുന്ദരൻ ഹാജരായി.



Post a Comment

0 Comments