Flash News

6/recent/ticker-posts

രാത്രി ഫാമില്‍ കയറി കന്നുകാലികളോട് ലൈംഗികാതിക്രമം, ക്രൂരത; 50-കാരന്‍ അറസ്റ്റിൽ

Views


രാത്രി ഫാമില്‍ കയറി കന്നുകാലികളോട് ലൈംഗികാതിക്രമം, ക്രൂരത; 50-കാരന്‍ അറസ്റ്റിൽ 



രാത്രിയില്‍ പാത്രങ്ങള്‍ വീഴുന്ന ശബ്ദംകേട്ടുണര്‍ന്ന അതിഥിത്തൊഴിലാളികളാണ് അതിക്രമം കണ്ടത്. പിന്നീട് സി.സി.ടി.വി. കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമാകുകയായിരുന്നു.
 
ചടയമംഗലം(കൊല്ലം): ഫാമിലെ കന്നുകാലികളോട് ക്രൂരതകാട്ടിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. പോരേടം ലക്ഷംവീട് കോളനിയില്‍ മണി(50)യെയാണ് കന്നുകാലികളോട് ലൈംഗികാതിക്രമം നടത്തിയതിന് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
 
വെള്ളൂപ്പാറയില്‍ വ്യക്തി നടത്തുന്ന ഫാമില്‍ അതിക്രമിച്ചുകയറി ക്രൂരതകാട്ടുകയായിരുന്നു. രാത്രിയില്‍ പാത്രങ്ങള്‍ വീഴുന്ന ശബ്ദംകേട്ടുണര്‍ന്ന അതിഥിത്തൊഴിലാളികളാണ് അതിക്രമം കണ്ടത്. പിന്നീട് സി.സി.ടി.വി. കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തില്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭ്യമാകുകയായിരുന്നു.
 
എസ്.ഐ.മാരായ പ്രിയ, മനോജ്, സി.പി.ഒ. സനല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



Post a Comment

0 Comments