Flash News

6/recent/ticker-posts

50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണുന്ന ആകാശ പ്രതിഭാസം ഇന്ന്

Views
50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണുന്ന ആകാശ പ്രതിഭാസം ഇന്ന്


ആസ്‌ട്രോഫൈലുകൾക്ക് സന്തോഷ വാർത്ത. 50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണപ്പെടുന്ന ആകാശ പ്രതിഭാസത്തിന് നിങ്ങൾക്ക് ഇന്ന് സാക്ഷ്യം വഹിക്കാം. Comet C/2022 E3 (ZTF) എന്ന പച്ച വാൽനക്ഷത്രം ഇന്ന് ഭൂമിയുമായി ഏറ്റവും ചേർന്ന് സഞ്ചരിക്കും.

ജനുവരി 30 മുതൽ ഭൂമിയുമായി ചേർന്ന് പോകുന്ന ഈ പച്ച വാൽ നക്ഷത്രത്തെ ഏറ്വും നന്നായി കാണാൻ സാധിക്കുക ഇന്ന് രാത്രി 7.30 മുതലാണ്. ഈ സമയത്ത് ഭൂമിയിൽ നിന്ന് വെറും 42 മില്യൺ കിമി അകലെ മാത്രമായിരിക്കും Comet C/2022 E3 (ZTF) യാത്ര ചെയ്യുക. നിയാൻഡ്രിതൽ യുഗത്തിലാണ് അവസാനമായി ഈ പച്ച വാൽനക്ഷത്രം കാണപ്പെട്ടത്.

എങ്ങനെ കാണാം ?

നഗ്ന നേത്രങ്ങൾ കൊണ്ട് നോക്കിയാൽ ചിലപ്പോൾ ഈ വാൽനക്ഷത്രത്തെ കാണാൻ സാധിക്കില്ല. ബൈനോക്കുലറിന്റെ സഹായത്തോടെ ഒഴിഞ്ഞ പ്രദേശത്ത് പോയി നിന്നാൽ ഈ ആകാശ പ്രതിഭാസം കാണാം. തെളിഞ്ഞ ആകാശമാണെങ്കിൽ രാത്രി 9.30ന് ശേഷം വ്യക്തമായി ഈ അസുലഭ ദൃശ്യം കാണാൻ സാധിക്കും. ഇന്ത്യയിലെ പശ്ചിമ ബംഗാൾ, ഒഡീഷ, ലഡാക്ക്, വടക്ക് കിഴക്കൻ പ്രദേശങ്ങൾ ഉൾപ്പെടെ നിരവധി ഭാഗങ്ങളിൽ നിന്ന് ഈ കൊമറ്റ് കാണാൻ സാധിക്കും.


Post a Comment

0 Comments