Flash News

6/recent/ticker-posts

മഹാത്മാവിന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വയസ്സ്

Views

ന്യൂ ഡല്‍ഹി - രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 75 വയസ്സ്. 1948 ജനുവരി 30നാണ് ഹിന്ദു മഹാസഭ നേതാവും മുന്‍ ആര്‍ എസ് എസ് അനുയായിയുമായ നാഥുറാം ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ച്‌ കൊന്നത്.
1869 ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എന്ന പ്രിയ ബാപ്പുജി ജനിച്ചത്. സായന്തന പ്രാര്‍ഥനക്ക് വേണ്ടി ബിര്‍ള ഹൗസില്‍ മുറ്റത്തേക്ക് വരികയായിരുന്ന അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ഗോഡ്‌സെ തൊട്ടടുത്ത് നിന്ന് വെടിവെക്കുകയായിരുന്നു. രക്തസാക്ഷിത്വ ദിനമായാണ് ജനുവരി 30 രാജ്യം ആചരിക്കുന്നത്.



Post a Comment

0 Comments