Flash News

6/recent/ticker-posts

തൊഴിലില്ലായിമ ഇൻഷുറൻസ് പദ്ധതി90 ശതമാനം പേരും തിരഞ്ഞെടുക്കുന്നത് വാർഷിക പ്രീമിയം.

Views

അബൂദബി: രാജ്യത്ത് ജനുവരി ഒന്ന് മുതൽ നടപ്പാക്കിയ തൊഴിലില്ലായ്മ ഇൻഷ്വറൻസ് പദ്ധതിയിൽ ആദ്യ രണ്ട് ദിവസത്തി നിടയിൽ രജിസ്റ്റർ ചെയ്ത 90 ശതമാനം പേരും വാർഷികാടിസ്ഥാനത്തിൽ പ്രീമിയം അടക്കുന്ന രീതിയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് യു എ ഇ ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു . രജിസ്ട്രേഷൻ പൂർത്തിയാക്കിയവരിൽ 86ശതമാനം പേരും വെബ്സൈറ്റിലൂടെയാണ് പദ്ധതിയിൽ പങ്ക് ചേർന്നിരിക്കുന്നത് . തൊഴിലില്ലായ്മ  ഇൻഷ്വറൻസ് പദ്ധതിയുടെ പ്രീമിയം തുക , . ആനുകൂല്യങ്ങൾ എന്നിവ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം കണക്കിലെടുത്താണ് ഈ പദ്ധതിയിൽ പങ്ക് ചേരുന്നതിനുള്ള ഫീസ് നിശ്ചയിച്ചിട്ടുള്ളത് . 16,000 ദിർഹത്തിൽ താഴെ അടിസ്ഥാന വേതനമുള്ളവർ പ്രതിമാസം അഞ്ച് ദിർഹമാണ്( പ്രതിവർഷം 60 ദിർഹം ) തൊഴിലില്ലായ്മ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം ഇനത്തിൽ അടയ്ക്കേണ്ടത് . 16,000 ദിർഹത്തിൽ കൂടുതൽ അടിസ്ഥാന വേതനമുള്ളവർ പ്രതിമാസം പത്ത് ദിർഹമാ പ്രതിവർഷം 120 ദിർഹം  ഫീസ് . ഈ ഫീസ് മാസം തോറും , അല്ലെങ്കിൽ മൂന്ന് മാസത്തിലൊരിക്കൽ , അല്ലെങ്കിൽ ആറ് മാസത്തിലൊരിക്കൽ , അല്ലെങ്കിൽ വർഷം തോറും എന്നിങ്ങനെ വിവിധ രീതിയിൽ അടക്കാനുള്ള സൗകര്യം നൽകുന്നതാണ് . അതേസമയം , 2023 ഇൻഷുറൻസ് സ്കീമിന് ജീവനക്കാരെ രജിസ്റ്റർ ചെയ്യലോ പണം നൽകലോ തൊഴിലുടമകളുടെ ഉത്തരവാദിത്തമല്ല . എന്നിരുന്നാലും തൊഴിലുടമകൾ അവരുടെ ജീവനക്കാർക്ക് വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളുടെ ഭാഗമായി അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ , അവരുടെ എസ്റ്റാബ്ലിഷ്മെന്റ് കാർഡ് ഉപയോഗി ച്ച് ഈ പദ്ധതിയിലേക്ക് അവരെ ചേർക്കാം . ഈ പദ്ധതിയിൽ ചേരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്  കമ്പനികൾ ജീവനക്കാരെ അറിയിക്കേണ്ടത് അവരുടെ ഉത്തര വാദിത്തമാണ് .




Post a Comment

0 Comments