Flash News

6/recent/ticker-posts

പാണ്ടിക്കാട് പെരിന്തൽമണ്ണ റോഡിൽ തീപ്പിടുത്തം, ആയുർവേദ മരുന്ന് കട പൂർണമായും കത്തി നശിച്ചു.

Views

പെരിന്തൽമണ്ണ : പാണ്ടിക്കാട് പെരിന്തൽമണ്ണ റോഡിൽ ഒറവംപുറം സ്വദേശി തോട്ടത്തിൽ ഹംസയുടെ ഉടമസ്ഥതയിലുള്ള ഔഷധി ആയുർവേദ മരുന്ന് ഉത്പാദന കടയാണ് പൂർണ്ണമായും കത്തി നശിച്ചത്. തിങ്കളാഴ്ച പുലർച്ചെ 12:45 ഓടെയാണ് സമീപത്തെ ഓട്ടോറിക്ഷ തൊഴിലാളികളാണ് കടയിൽ നിന്നും തീ ഉയരുന്നത് കണ്ടത്. ഉടൻ തന്നെ പാണ്ടിക്കാട് പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസും പെരിന്തൽമണ്ണ മഞ്ചേരി ഫയർഫോഴ്‌സ് യൂണിറ്റ് അംഗങ്ങളും ട്രോമാകെയർ പ്രവർത്തകരും പോലീസ് വളണ്ടിയർമാരും നാട്ടുകാരും ചേർന്ന് തീ അണച്ചുവെങ്കിലും കട പൂർണ്ണമായും കത്തി നശിച്ചു. കടയുടെ മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന 3 ലക്ഷം രൂപയും,15 ലക്ഷത്തോളം രൂപയുടെയും നാശനഷ്ട്ടം സംഭവിച്ചതയാണ് പ്രാഥമിക നിഗമനം. ഷോർട് സെർക്യൂട്ട് ആണ് അപകട കാരണമെന്ന് കരുതുന്നു.സമീപത്തെ ജ്വല്ലറിയുടെ ഗ്ലാസുകൾക്കും കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്.


Post a Comment

0 Comments