Flash News

6/recent/ticker-posts

സ്കൂൾ ബസ്സ്‌ അപകടം; വിദ്യാർത്ഥിനി മരിച്ചു.

Views
⭕ വിദ്യാര്‍ത്ഥിനി സഞ്ചരിച്ച ബൈക്കിലേക്കായിരുന്നു ബസ് മറിഞ്ഞത്

⭕ ബസിലെ കുട്ടികളെ ഒടിയെത്തിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി

⭕ മറ്റാര്‍ക്കും ഗുരുതര പരിക്കുകള്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം
 
പുളിക്കൽ: ആന്തിയൂർകുന്നില്‍ സ്കൂൾ ബസ് മറിഞ്ഞ് അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. നോവൽ ഇൻ്റർ നാഷണൽ സ്കൂളിലെ ബസ്സാണ് മറിഞ്ഞത്. 

നിയന്ത്രണ വിട്ട ബസ് 
ഇരുചക്രവാഹനത്തിന് മേലേക്കാണ് മറിഞ്ഞത്. ബൈക്കിലുണ്ടായിരുന്ന വിദ്യാര്‍ത്ഥി ഹയ ഫാത്തിമ (6) ആണ് മരിച്ചത്.

 ഹയ ഫാത്തിമയും , മുത്തച്ഛനും സഞ്ചരിച്ച ബൈക്കിലേക്കാണ് നിയന്ത്രണം വിട്ട ബസ് മറിഞ്ഞത്.  

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സ്കൂൾ ബസ്സിന്റെ ബ്രേക്ക് പോയി വീടിൻറെ മതിലില്‍ ഇടിച്ച്  ബൈക്കിന് മുകളിലേക്ക് മറിയുകയായിരുന്നു .
ബസ്സിൽ നാൽപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു .
 ഓടിയെത്തിയ നാട്ടുകാര്‍ ബസില്‍ ഉണ്ടായിരുന്ന മുഴുവന്‍ കുട്ടികളെയും രക്ഷപ്പെടുത്തി. ബസിലെ കുട്ടികളുടെ പരിക്ക് സാരമുള്ളതല്ല എന്നാണ്  വിവരം. 

 പരിക്കേറ്റവരില്‍ 7 കുട്ടികളെ ബി.എം ഹോസ്പ്പിറ്റൽ പുളിക്കൽ, ബാക്കിയുള്ളവരെ കോഴിക്കോട് മിംസ് ആശുപത്രിയിലും  പ്രവേശിപ്പിച്ചു. ബി.എം ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളിൽ ആർക്കും ഗുരുതര പരിക്കില്ല .
മിംസ് ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ച  ഹയ ഫാത്തിമ എന്ന വിദ്യാർഥിനിയാണ് മരണപ്പെട്ടത്.


Post a Comment

0 Comments