ഇനി മുതല്‍ ചിത്രങ്ങളും വീഡിയോകളും മാത്രമല്ല, ശബ്ദ സന്ദേശവും വാട്സാപ്പ് സ്റ്റാറ്റസാക്കാം.മെറ്റയുടെ ഇൻസ്റ്റൻറ് മെസേജിംഗ് ആപ്പായ വാട്സ് ആപ്പിൽ ഇനി വോയിസ് നോട്ടുകളും സ്റ്റാറ്റസാക്കാൻ സൗകര്യമൊരുങ്ങുന്നു. വാട്സ് ആപ്പ് നിരീക്ഷകരായ വാബെറ്റഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ ചിത്രങ്ങള്‍, വീഡിയോകള്‍, ടെക്സ്റ്റ് അപ്ഡേറ്റുകള് എന്നിവ മാത്രമാണ് വാട്സാപ്പ് സ്റ്റാറ്റസായി ഇടാന്‍ സാധിസിച്ചിരുന്നത് .ഗൂഗ്ൾ പ്ലേ സ്റ്റോറിൽ ആൻഡ്രോയിഡ് 2.23.2.8 വേണ്ടിയുള്ള വാട്സ് ആപ്പ് ബീറ്റാ പുതിയ വേർഷനിലാണ് ഈ സൗകര്യമുണ്ടാകുക.
ഈ സൗകര്യം ലഭിക്കുന്നവർക്ക് സ്റ്റാറ്റസ് അപേഡറ്റായി വോയിസ് നോട്ടുകൾ അയക്കാനാകും.30 സെക്കൻഡാണ് റെക്കോഡിംഗ് സമയം. റെക്കോർഡ് ചെയ്ത ശബ്ദ സന്ദേശങ്ങൾ പങ്കുവെക്കാതിരിക്കാനും ഉപഭോക്താക്കൾക്ക് കഴിയും. എൻഡ് ടു എൻഡ് എൻക്രിപ്റ്റഡായാണ് വോയിസ് നോട്ടുകൾ സ്റ്ററ്റാസായി പങ്കുവെക്കപ്പെടുക. കൂടാതെ വീഡിയോ, ഫോട്ടോ എന്നിവയെപ്പോലെ 24 മണിക്കൂറിന് ശേഷം ഇവ അപ്രത്യക്ഷമാകുകയും ചെയ്യും. ഇതോടൊപ്പം തന്നെ സ്റ്റാറ്റസ് അപ്ഡേറ്റായി നൽകിയ വോയിസ് ഡിലീറ്റ് ചെയ്യാനും സാധിക്കും . നിലവിൽ കുറച്ച് ഐഒഎസ് ഉപയോക്താക്കള്‍ പരീക്ഷണാര്‍ഥത്തില്‍ ഈ ഫീച്ചര്‍ ഉപയോഗിച്ചു വരുന്നുണ്ട്. അധികം താമസിയാതെ എല്ലാവരിലേക്കും ഈ ഫീച്ചര്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്.
ഫയലുകൾക്ക് ക്യാപ്ഷൻ നൽകാനും പുതിയ ഫീച്ചർ ഒരുങ്ങുന്നു.
വാട്ട്സ്ആപ്പ് വഴി നാം ഫോർവേഡ് ചെയ്യുന്ന ഫയലുകൾക്ക് ക്യാപ്ഷൻ നൽകാനുള്ള ഫീച്ചർ ഇപ്പോൾ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാണെന്നും വാർത്തയുണ്ട്. അടിക്കുറിപ്പോടെ ഒരു ഫയൽ ഫോർവേഡ് ചെയ്ത ശേഷം, സ്ക്രീനിന്റെ അടിയിൽ ഒരു പുതിയ ചിഹ്നം പ്രത്യക്ഷപ്പെടും. ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടോ ഇല്ലയോയെന്ന് അറിയാൻ ഇത് വഴി സാധിക്കും. മാത്രമല്ല, ഏതെങ്കിലും ഉപയോക്താവ് സന്ദേശം ഫോർവേഡ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചാൽ ചിത്രത്തിൽ നിന്ന് അടിക്കുറിപ്പ് ഇല്ലാതാക്കാൻ ഡിസ്മിസ് ബട്ടണുമുണ്ടാകും. മീഡിയ ഫയലുകളിലേക്ക് അടിക്കുറിപ്പുകൾ ചേർക്കാനും അടിക്കുറിപ്പിലെ കീവേഡുകൾ തിരയുന്നതിലൂടെ പഴയ ഫയലുകൾ വേഗത്തിൽ തിരയാനും ഈ സവിശേഷത ഉപയോക്താക്കളെ സഹായിക്കും.
0 Comments