Flash News

6/recent/ticker-posts

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിലന്വേഷകർ മലപ്പുറം ജില്ലയിലെന്ന് സർവേ

Views
മലപ്പുറം : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തൊഴിലന്വേഷകർ മലപ്പുറം ജില്ലയിലെന്ന് സർവേ. ആകെ 6,06,298 പേരാണ് ജില്ലയിൽ ഇപ്പോഴും തൊഴിൽ തേടുന്നത്. കുടുംബശ്രീയാണ് സർവേ നടത്തിയത്.

തൊഴിലന്വേഷകരിൽ വനിതകളാണ് ജില്ലയിൽ കൂടുതൽ–3,37,766. പുരുഷൻമാർ 2,68,061. ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 471 പേരും തൊഴിൽ അന്വേഷകരായി ജില്ലയിലുണ്ട്.

ജില്ലയിൽ ഹയർ സെക്കൻഡറി യോഗ്യതയുള്ളവരാണ് ജോലി അന്വേഷിക്കുന്നവരിൽ കൂടുതൽ. 3,48, 432. ബിരുദം നേടിയ 1,55,271 പേരും ബിരുദാനന്തര ബിരുദം നേടിയ 49,277 പേരും ഇപ്പോഴും തൊഴിൽ തേടുന്നു. എൻജിനീയറിങ് അടക്കമുള്ള പ്രഫഷനൽ ബിരുദം നേടിയവർ ഉൾപ്പെടെയാണിത്. ഐടിഐ യോഗ്യതയുള്ള 17,691 പേരും പോളി അടക്കമുള്ള ഡിപ്ലോമ യോഗ്യതയുള്ള 35,627 പേരും ഇപ്പോഴും ജോലി തേടുന്നവരാണ്.

തൊഴിലന്വേഷിക്കുന്നവർ ഏറ്റവും കൂടുതൽ 21നും 30നും ഇടയിൽ പ്രായമുള്ളവർ. 3,71,851 പേരാണ് ഈ പ്രായത്തിൽ ജോലി തേടുന്നവർ. രണ്ടാമത് 31നും 40നും ഇടയിലുള്ളവരാണ്– 1,19,765. 20ന് താഴെയുള്ള 86,833 പേരും 41നും 50നും ഇടയിൽ പ്രായമുള്ള 22,352 പേരുമുണ്ട്. 51നും 56നും ഇടയിൽ പ്രായമുള്ള 4,697 പേരും 56ന് മുകളിലുള്ള 800 പേരും ഇപ്പോഴും തൊഴിൽ തേടുന്നുവെന്ന സ്ഥിതിയുമുണ്ട്.ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള 9.41 ലക്ഷം താമസ സ്ഥലങ്ങളിൽ ചെന്നാണ് സർവേ നടത്തിയത്.


Post a Comment

0 Comments