Flash News

6/recent/ticker-posts

തിരൂരില്‍ ഫെബ്രുവരി ഒന്നിന് സ്വകാര്യ ബസ് പണിമുടക്ക്

Views
തിരൂർ: ഫെബ്രുവരി 1ന് തിരൂർ  സംയുക്ത ബസ് തൊഴിലാളി കോർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂർ ബസ്റ്റാൻഡിൽ സർവീസ് നടത്തുന്ന മുഴുവൻ ബസ്സിലെ തൊഴിലാളികളും പണിമുടക്കുന്നു,
 
മലപ്പുറം റോഡ്, തിരൂർ നഗരത്തിലെ റോഡ്, തിരൂർ ഏഴൂർ റോഡ് അടക്കമുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കുക, തിരൂർ നഗരത്തിലെ തലതിരിഞ്ഞ ട്രാഫിക് പരിഷ്കരണം ഒഴിവാക്കുക, തിരൂർ ഏഴൂർ റോഡ് ഗതാഗത തടസ്സം രൂക്ഷമായ സാഹചര്യത്തിലും പാർക്കിന്റെ പേരിൽ റോഡ് നടപ്പാത അപകടകരമാം നിർമ്മിച്ചത് പൊളിച്ച് ഒഴിവാക്കുക, അനധികൃത മായി ആർടിഒ ഓഫീസുകളിൽ നിന്നും കൊടുക്കുന്ന വിദ്യാർത്ഥി കൺവെൻഷൻ നിറുത്തൽ ചെയ്ത അർഹരായ വിദ്യാർഥികൾക്ക് മാത്രം കൺവെൻഷൻ നൽകുക, തിരൂർ ബസ് സ്റ്റാൻഡിലെ കക്കൂസ് സ്ഥിരസംവീധാനത്തോട് കൂടി പൊതു ജനങ്ങൾക്ക് തുറന്നു കൊടുക്കുക,,എന്നിവ അടക്കം ബസ് മേഖലക്കും പൊതു ജനങ്ങളും അനുഭവിച്ചു കൊണ്ടിരിക്കുന്ന സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തി കൊണ്ടാണ് ബസ് തൊഴിലാളി പണിമുടക്ക് നടത്തുന്നതെന്ന് സംയുക്ത ബസ് തൊഴിലാളി കോഡിനേഷൻ അറിയിച്ചു .


Post a Comment

0 Comments