Flash News

6/recent/ticker-posts

അനധികൃത ലോട്ടറി ചൂതാട്ട സംഘത്തെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമം ; എസ്ഐക്കു പരുക്കേറ്റു

Views
തിരൂർ: അനധികൃത ലോട്ടറി ചൂതാട്ട സംഘത്തെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമം. എസ്ഐക്കു പരുക്കേറ്റു. ലോട്ടറി ചൂതാട്ടക്കേസുകൾ അന്വേഷിക്കുന്ന തിരൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘത്തെയാണ് പ്രതിയും ബന്ധുക്കളും ചേർന്ന് ആക്രമിച്ചത്.

തിരൂർ മുസല്യാരങ്ങാടിയിൽ ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന കണ്ണംകുളം കുണ്ടനി അഹമ്മദ് ഷാഫിയെ(36) അറസ്റ്റ് ചെയ്തപ്പോഴാണ് പൊലീസിനെതിരെ ആക്രമണമുണ്ടായത്. സംഘത്തിലെ പ്രധാനിയായ ഇയാൾ വിദേശത്തേക്കു പോകാൻ ശ്രമം നടത്തുന്നതായറിഞ്ഞ പൊലീസ് ഫോൺ ലൊക്കേഷൻ വഴിയാണ് പ്രതിയെ കണ്ടെത്തിയത്.

തിരൂർ ഇൻസ്പെക്ടർ എം.ജെ.ജിജോയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ഡിവൈഎസ്പിയുടെ സ്ക്വാഡ് ഷാഫിയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ ആക്രമണമുണ്ടാകുകയായിരുന്നു. പ്രതിയുടെ ചവിട്ടേറ്റ് എസ്ഐ സജേഷ് സി.ജോസിന്റെ കൈക്ക് പരുക്കേറ്റു. ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി പ്രതിയെ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്കു മാറ്റി. എസ്ഐയെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് അംഗങ്ങൾക്കായി അന്വേഷണം ശക്തമാക്കി


Post a Comment

1 Comments

  1. പോലീസിന് അഭിനന്ദനങ്ങൾ .

    ReplyDelete