Flash News

6/recent/ticker-posts

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻസ്റ്റാഗ്രാം കുത്തക മെസ്സി തകർത്തെറിഞ്ഞു.

Views

ലോകക്കപ്പ് ഫുട്ബോൾ ഫൈനലിൽ ഖത്തറിന്റെ മണ്ണിൽ നിന്നും ചിരിച്ച് കൊണ്ട് തിരിച്ചു കയറിയത് മുതൽ വെച്ചടി കയറ്റമാണ് സാക്ഷാൽ മിശിഹക്ക്.ഇപ്പോൾ  ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇൻസ്റ്റാഗ്രാം കുത്തകയും തകർത്തിരിക്കുകയാണ് ലയണൽ മെസ്സി.
നീണ്ട കാലത്തെ കിരീട വരൾച്ചക്കും കിരീടം വെക്കാത്ത രാജാവ് എന്ന വിളിപ്പേരുകൾക്കുമൊടുവിൽ കോപ്പ,ഫെനിലാസിമ, ലോകക്കപ്പ് തുടങ്ങിയ മേജർ ടൈറ്റിലുകൾ തുടർച്ചയായി നേടി തന്റെ കെരിയറിൽ സമ്പൂർണത കൈവരിച്ചിരിക്കുകയാണ് സാക്ഷാൽ മിശിഹ.
ഇതിനൊക്കെ പുറമെ ഏഴ് ബാലന്റിയർ കരസ്ഥമാക്കി ഏറ്റവും കൂടുതൽ ബാലന്റിയർ നേടിയ താരം എന്ന റെക്കോർഡ് സ്വന്തമാക്കി. മെസ്സിക്ക് തന്നെയാണ് 2023 ലെ ബാലന്റിയർ പുരസ്കാരവും എന്ന സാധ്യത എന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്. അതേ   സമയം ഇൻസ്റ്റാഗ്രാമിൽ നിന്നുള്ള വരുമാനക്കണക്കിൽ റൊണാൾഡോയെ മറികടന്നിരിക്കുകയാണ് മെസ്സി എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.ലോകക്കപ്പിന്ന് ശേഷമുള്ള വരുമാനത്തിന്റെ കണക്കിലാണ് റൊണാൾഡോയെ മെസ്സി പിന്തള്ളിയത് എന്നാണ് ഡയലിമയിൽ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.
ലോകക്കപ്പ് വിജയത്തിന് ശേഷം വുഡ് വോയ്സർ, കാൾ ഓഫ് ഡ്യൂട്ടി,ഈ ഫുട്ബോൾ, എക്വിറ്റ്,ഓർക്കം മുതലായവ ബ്രാൻഡുകൾ ഇൻസ്റ്റാഗ്രാം പ്രൊമോഷൻ ചെയ്യാനുള്ള കരാർ ഒപ്പ് വെച്ചിരുന്നു.എന്നാൽ ലോകക്കപ്പിന്ന് ശേഷം റൊണാൾഡോക്ക് ഇത്തരത്തിൽ ഒരു ഇൻസ്റ്റാഗ്രാം പ്രൊമോഷൻ പോസ്റ്റുകളും ലഭിച്ചിരുന്നില്ല എന്നാണ് ഡയലിമിൽ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.കൂടാതെ ലോകക്കപ്പിന്ന് ശേഷം മെസ്സി ഒമ്പത് മില്യൺ വരുമാനം നേടി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിലവിൽ 414മില്യൺ ഫോള്ളോവേഴ്സ് ഉള്ള മെസ്സിയുടെ ഫോള്ളോവേഴ്സിന്റെ എണ്ണം ദിനം പ്രതി വർധിച്ചു വരികണെന്നാണ് റിപ്പോർട്ടുകൾ. റൊണാൾഡോയാണ് ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാമിൽ വരുമാനം ഉണ്ടാക്കുന്ന കായിക താരം. 528 മില്യൺ ആണ് റൊണാൾഡോയെ പിന്തുടരുന്നവരുടെ എണ്ണം.റൊണാൾഡോ പ്രതിവർഷം 4മില്യൺ യൂറോ ആണ് ഇൻസ്റ്റാഗ്രാമിലൂടെ സ്വന്തമാക്കുന്നത്.മെസ്സിയുടെ ഇൻസ്റ്റാഗ്രാം വരുമാനം 1.8മില്യൺ യൂറോയാണ്. അതെ സമയം മെസ്സി ലോകക്കപ്പ് വിജയാഹ്ലാദത്തിന് ശേഷം പിഎസ് ടിയിലേക്ക് തിരിച്ചു പോയിട്ടുണ്ട്. റൊണാൾഡോ സൗദി ക്ലബ്‌ അൽനസ്റിൽ ആണ് കളിക്കുന്നത് 200 മില്യൺ യൂറോക്കാണ് റോണാൾഡോ അൽ നസ്‌റിൽ എത്തിയത്.


Post a Comment

0 Comments