Flash News

6/recent/ticker-posts

സൗദിയിൽ ഇതിഹാസ പോരാട്ടം ; മെസ്സി എംബാപ്പെ ടീമിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ ഏറ്റുമുട്ടും

Views

റിയാദ് : ഫുട്ബോൾ  ഇതിഹാസങ്ങൾ സൗദിയിൽ നേരിൽ ഏറ്റു മുട്ടുന്നു . ലയണൽ മെസ്സിയും എംബാപ്പെയും അടങ്ങുന്ന പിഎസ്ജിക്കെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിൽ ഏറ്റുമുട്ടും.എന്നാൽ ക്രിസ്റ്റ്യാനോ അൽ നാസർ ക്ലബ്ബിന്റെ ജഴ്സിയിലായിരിക്കില്ല ഇറങ്ങുക . പകരം അൽ ഹിലാലിന്റെയും അൽ നസറിന്റെയും സംയുക്ത ടീം ജഴ്സിയിലായിരിക്കുമെന്ന് അൽ നാസറിന്റെ ഫ്രഞ്ച് പരിശീലകൻ റൂഡി ഗാർഷ്യയെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . റിയാദ് സീസൺ കപ്പിനായി റിയാദിലെ കിങ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബോൾ മത്സരത്തിൽ ഫ്രഞ്ച് ക്ലബ് പിഎസ്ജിയും അൽ നസർ - അൽ ഹിലാൽ സംയുക്ത ടീമും ഈ മാസം 19 ന് രാത്രി എട്ടിന് ഏറ്റുമുട്ടും . അൽ നസറിന്റെ ഭാഗമായതിനു ശേഷം സൗദിയിൽ റൊണാൾഡോയുടെ അരങ്ങേറ്റ മത്സരമാണിത് .


Post a Comment

0 Comments