Flash News

6/recent/ticker-posts

പോക്സോ കേസില്‍ ശിക്ഷ,കോട്ടക്കല്‍ സ്വദേശിയായ പ്രതി കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു

Views

കോട്ടക്കല്‍: പോക്സോ കേസില്‍ ശിക്ഷിച്ചതിന് പിന്നാലെ കോടതി കെട്ടിടത്തില്‍ നിന്ന് ചാടി പ്രതിയുടെ ആത്മഹത്യാശ്രമം.തിരൂര്‍ പോക്സോ കോടതിയില്‍ ഒരു മണിയോടെയാണ് സംഭവം. കോട്ടക്കല്‍ ആട്ടീരി സ്വദേശി ജബ്ബാറാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
കോട്ടക്കല്‍ പൊലീസ് 2016ല്‍ രജിസ്റ്റര്‍ ലൈംഗിക പീഢന കേസിലെ പ്രതിയാണ് .ഈ കേസില്‍ കോടതി  17 വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് സംഭവം. വിധി പ്രസ്താവത്തിന് ശേഷം കോടതിയിലുള്ളവരെ വെട്ടിച്ച് പുറത്ത് കടന്ന ജബ്ബാര്‍ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.കോടതി കെട്ടിടത്തിലുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു.വീഴ്ചയില്‍ ജബ്ബാറിന് തലയിലുള്‍പ്പടെ പരിക്കേറ്റിട്ടുണ്ട്.


Post a Comment

0 Comments