Flash News

6/recent/ticker-posts

ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ എത്തിയ യുവാവിന്റെ ശരീരത്തിനുള്ളില്‍ നാല് ക്യാപ്‌സ്യൂളുകള്‍, ഒരുകിലോ സ്വര്‍ണം

Views
കരിപ്പൂർ : വിമാനത്താവളത്തിൽ 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഒരു കിലോയിലധികം സ്വർണവുമായി മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുനീഷ് ആണ് പിടിയിലായത്. ഇയാളുടെ ശരീരത്തിൽ സ്വർണം ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം.കസ്റ്റംസിനെ കബളിപ്പിച്ചാണ് മുനീഷ് എയർപോർട്ടിന് പുറത്തെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുനീഷിനെപിടികൂടിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം

ചെയ്തെങ്കിലും ആദ്യം സ്വർണം കടത്തിയെന്ന് ഇയാൾ സമ്മതിച്ചിരുന്നില്ല. തുടർന്ന് ലഗേജുകൾ പരിശോധിച്ചപ്പോഴും കടത്തിയ സ്വർണം കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ ദേഹപരിശോധനയിലാണ് ശരീരത്തിന്റെ
രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നാല് കാപ്സൂളുകളുടെ രൂപത്തിലുള്ള സ്വർണമിശ്രിതം പൊലീസ് കണ്ടെത്തിയത്.

2023ലെ കരിപ്പൂരിലെ പൊലീസിന്റെ ആദ്യത്തെ സ്വർണക്കടത്തു കേസാണിത്. കഴിഞ്ഞ വർഷം 90ലധികം കേസുകളാണ് കരിപ്പൂരിൽ മാത്രം സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത്.


Post a Comment

0 Comments