Flash News

6/recent/ticker-posts

പുതുവര്‍ഷത്തില്‍ ഏറ്റവുമധികം പേര്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത വിഭവം ഇതാണ്!

Views
ഈ പുതുവര്‍ഷാഘോഷത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്ത വിഭാവം ഏതാണെന്നോ? ഹൈദരാബാദ് ബിരിയാണി! രാജ്യത്തുടനീളം ഉള്ള ലക്ഷക്കണക്കിന് ആളുകളാണ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഹൈദരാബാദി ബിരിയാണി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത്. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഡിസംബര്‍ 31 രാത്രി 10:25 വരെ ഹൈദരാബാദി ബിരിയാണിക്കായി 3.5 ലക്ഷം ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ ആണ് ലഭിച്ചത്.

വിവിധതരത്തിലുള്ള ബിരിയാണി കഴിച്ചു തന്നെ പുതുവര്‍ഷപ്പിറവിയെ സ്വാഗതം ചെയ്യാനാണ് ഓണ്‍ലൈന്‍ ഉപഭോക്താക്കളില്‍ കൂടുതലാളുകളും താല്പര്യപ്പെട്ടത് എന്നാണ് സ്വിഗ്ഗിയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ 75.4 ശതമാനം ഹൈദരാബാദി ബിരിയാണി ഓര്‍ഡര്‍ ചെയ്തപ്പോള്‍ 14.2 ശതമാനം ലഖ്നോ ബിരിയാണിക്കും 10.4 ശതമാനം കൊല്‍ക്കത്ത ബിരിയാണിക്ക് ഓര്‍ഡര്‍ ചെയ്തു.

ഡിസംബര്‍ 31ന് രാത്രി 7.20 ഓടെ 1.65 ലക്ഷം ബിരിയാണികള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചതായാണ് സ്വിഗ്ഗിയുടെ വെളിപ്പെടുത്തല്‍ . ഹൈദരാബാദിലെ ജനപ്രിയ ബിരിയാണി റെസ്റ്റോറന്റുകളില്‍ ഒന്നായ ബവാര്‍ച്ചി റെസ്റ്റോറന്റ് ശനിയാഴ്ച മിനിറ്റില്‍ രണ്ട് ബിരിയാണികള്‍ വീതമാണ്  വിതരണം ചെയ്തത്.   15 ടണ്‍ ബിരിയാണി ആണ് ഈ റസ്റ്റോറന്റ് തയ്യാറാക്കിയത്.  

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 31ന് നടന്ന മദ്യവില്‍പ്പനയില്‍ തെലുങ്ക് സംസ്ഥാനങ്ങള്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു.  തെലങ്കാനയില്‍ ഒറ്റ ദിവസം കൊണ്ട് 215.74 കോടി രൂപയുടെ മദ്യം വിറ്റുതീര്‍ന്നു, ഹൈദരാബാദില്‍ 24 മണിക്കൂറിനുള്ളില്‍ ആളുകള്‍ കുടിച്ചു തീര്‍ത്തത് 37.68 കോടി രൂപയുടെ മദ്യം ആണ്.  ആന്ധ്രാപ്രദേശിലും ഡിസംബര്‍ 31ന് 127 കോടി രൂപയുടെ മദ്യവില്‍പ്പന രേഖപ്പെടുത്തി. ഇവിടങ്ങളില്‍ അര്‍ദ്ധരാത്രി വരെ വൈന്‍ ഷോപ്പുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിരുന്നു. ഏതായാലും മദ്യവും ബിരിയാണിയും ഒക്കെയായി ആളുകള്‍ പുതുവത്സരം പൊടിപൊടിച്ചു എന്നുതന്നെ പറയാം.


Post a Comment

0 Comments