Flash News

6/recent/ticker-posts

മകളെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പിതാവിന് മൂന്നു ജീവപര്യന്തം

Views

മലപ്പുറം : വഴിക്കടവില്‍ 14 വയസുകാരിയായ മകളെ ബലാല്‍സംഗം ചെയ്ത് ഗര്‍ഭിണിയായ കേസില്‍ മദ്രസ അധ്യാപകനായ പിതാവിന് മൂന്നു ജീവപര്യന്തം തടവ്. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി കെ. രാജേഷാണ് ശിക്ഷ വിധിച്ചത്. 2021 ല്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് പിതാവ് ക്രൂരലൈംഗീക പീഡനത്തിന് ഇരയാക്കിയത്. പുറത്താരോടെങ്കിലും വിവരം പറഞ്ഞാല്‍ ഉമ്മയെ കൊന്നു കളയുമെന്നും മകളെ ഭീഷണിപ്പെടുത്തി. പിന്നീട് പലവട്ടം പെണ്‍കുട്ടി പീഡനത്തിന് ഇരയായി. ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. കോടതിയുടെ അനുമതിയോടെ  5 മാസം ഗര്‍ഭിണിയായിരിക്കെ  അലസിപ്പിച്ചു. വഴിക്കടവ് ഇന്‍പെക്ടറായിരുന്ന ഇപ്പോഴത്തെ മലപ്പുറം ഡി.വൈ.എസ്.പി. പി.അബ്ദുല്‍ ബഷീറിന്‍റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡിഎന്‍എ പരിശോധനയിലും പിതാവാണ് പ്രതിയെന്ന് തെളിഞ്ഞു. 


പൊലീസ് താല്‍പര്യമെടുത്തതോടെ പ്രതിക്ക് ജാമ്യം അനുവദിക്കാതെ തന്നെ അതിവേഗം വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. മൂന്നു ജീവപര്യത്തിനു പുറമെ 66,0000 രൂപ പിഴയടക്കണം. ഡി.സി.ആര്‍.ബിയിലെ അസി.സബ് ഇന്‍സ്പെക്ടര്‍ എന്‍.സല്‍മ, വനിത പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഒാഫീസര്‍ പി.ഷാജിമോള്‍, വഴിക്കടവ് പൊലീസ് സ്റ്റേഷനിലെ ജോബിനി ജോസഫ് എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. മഞ്ചേരി സബ് ജയിലില്‍ പാര്‍പ്പിച്ച പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും. 


Post a Comment

0 Comments